ശ്രീലങ്കയിൽ പള്ളികളിൽ സ്ഫോടനം; 207 പേർ കൊല്ലപ്പെട്ടു-VIDEO
text_fieldsകൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയിൽ 207 മരണം. 450 പേർക്ക് പരിക്കുണ്ട്. മരണനില ഉയർന്നേക്കും. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ട്. ഇൗസ്റ്റർ ദിനമായ ഞായറാഴ്ച പള്ളികളിൽ നടന്ന സ്ഫോടനത്തിൽ ലോകം നടുങ്ങി.
എട്ട് ഇടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇതുവരെ ആരും സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ, നീചകൃത്യത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞെന്നും അത് മതതീവ്രവാദികളാണെന്നും പ്രതിരോധമന്ത്രി റുവാൻ വിജെവർധനെ പറഞ്ഞു. ഒരൊറ്റ ഗ്രൂപ്പാണ് ആക്രമണം നടത്തിയത്. മിക്ക ആക്രമണങ്ങളുടെ പിന്നി ലും ചാവേറുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട ്.
കൊല്ലപ്പെട്ടവരിൽ കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി പി.സി. റസീന(61)യും ഉൾപ്പെടും. ഇവർ ബന്ധുക്കളെ സന്ദർശി ക്കാനാണ് ശ്രീലങ്കയിലെത്തിയത്. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിയ ഉടനെയായിരുന്നു സ്ഫോടന മുണ്ടായത്. റസീനയടക്കം നാല് ഇന്ത്യക്കാരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമ േഷ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഇന്ത്യക്കാർ. സ്ഫോടനത്തിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു.

കൊളംബോയിലെ മൂന്ന് ക്രി സ്ത്യൻ പള്ളികളിലും പരിസര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ ്ടായത്. കൊളംേബാ നാഷനൽ ഹോസ്പിറ്റലിൽ ഒമ്പത് വിദേശികളുടെ മൃതദേഹമുണ്ട്. കൊല്ലപ്പെട്ടവരിൽ യു.കെ, യു.എസ്, ഡച്ച് പൗരന്മാരുള്ളതായി സ്ഥിരീകരിച്ചു. മൊത്തം 27 വിദേശികളാണ് കൊല്ലപ്പെട്ടതെന്ന് ശ്രീലങ്ക വിദേശകാര്യ മന്ത്രി തിലക് മരാപാന പറഞ്ഞു. അഞ്ചുപേരെക്കുറിച്ച് വിവരമില്ല.
സ്ഫോടനം നടന്നത് രണ്ടു പള്ളികൾ കൊളംബോക്ക് പുറത്തുള്ളവയാണ്. ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി പ്രാർഥനക്ക് എത്തിയ വിശ്വസികളാണ് സ്ഫോടനത്തിനിരയായവരിൽ ഭൂരിഭാഗവും.
ഇന്ന് പ്രാദേശിക സമയം രാവിലെ 8.45ഓടെ നടന്ന സ്ഫോടനത്തിൻെറ കാരണം വ്യക്തമല്ല. കൊളംബോയിലെയും നെഗേമ്പായിലെയും ചർച്ചുകളിലാണ് ആദ്യ സ്ഫോടനമുണ്ടായത്. സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് പാടെ തകർന്നിട്ടുണ്ട്. ഇവിടെയാകെ രക്തം തളംകെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
കൊച്ചിക്കാടെ സെൻറ് ആൻറണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെൻറ് സെബാസ്റ്റ്യന്‍ ചര്‍ച്ച് എന്നിവിടങ്ങളിലാണ് ആദ്യ സ്ഫോടനം നടന്നത്. മറ്റ് നാല് സ്ഫോടനങ്ങൾ കൂടി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ മൂന്നെണ്ണം കൊളംബോയിലെ ശംഗ്രിലാ, കിങ്സ് ബെറി, സിന്നമണ്‍ ഗ്രാൻഡ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഒന്ന് ബാറ്റിക്കലോവ ചര്‍ച്ചിലുമാണ് നടന്നത്. ബാറ്റിക്കലോവയിൽ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ 300 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ എ.എഫ്.പിയോട് പറഞ്ഞു. സിന്നമൺ ഗ്രാൻഡ് ഹോട്ടൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്.
ശ്രീലങ്കൻ പ്രധാനമന്ത്രി റണെ വിക്രമസിംഗെ ആക്രമണത്തെ അപലപിച്ചു. ജനങ്ങൾ ശാന്തത പാലിക്കണമെന്നും ശക്തിയും ഐക്യവും പുലർത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിനായുള്ള എല്ലാ സത്വര നടപടികളും സർക്കാർ അടിയന്തിരമായി സ്വീകരിക്കുന്നുണ്ട് -വിക്രമസിംഗെ വ്യക്തമാക്കി.
സർക്കാർ അടിയന്തര മീറ്റിങ്ങ് വിളിച്ചു ചേർത്തിട്ടുണ്ടെന്നും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊതുവിതരണ-ധനകാര്യ മന്ത്രി ഹർഷ ഡി സിൽവ അറിയിച്ചു. എട്ടാമത്തെ സ്ഫോടനത്തോടെ സർക്കാർ അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു. ജനം ശാന്തരായിരിക്കണമെന്ന് പ്രസിഡൻറ് മൈത്രിപാല സിരിസേന അഭ്യർഥിച്ചു. സ്ഫോടനത്തിൽ അദ്ദേഹം നടുക്കം പ്രകടിപ്പിച്ചു.
ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. വിമാനത്താവളം കലാപ പൊലീസും പ്രത്യേക ദൗത്യ സേനയും ഇതര സേനകളും വളഞ്ഞിരിക്കുകയാണ്. അവധിയിലുള്ള നഴ്സുമാരും ഡോക്ടർമാരും പൊലീസുകാരും ഉടൻ ജോലിയിൽ തിരിച്ചെത്തണമെന്ന് ഉത്തരവിറക്കി. സർക്കാർ സ്കൂളുകൾ രണ്ടു ദിവസത്തേക്ക് തുറക്കില്ല. കൊളംബോ ജില്ലയിൽ ഇൗസ്റ്റർ ശുശ്രൂഷകൾ റദ്ദാക്കിയതായി കർദിനാൾ മാൽകം രഞ്ജിത്ത് അറിയിച്ചു.
ശ്രീലങ്കയിലെ പ്രമുഖ ടെലിവിഷൻ കുക്കറി താരമായ ശാന്ത മായാദുന്നെയും കൊല്ലപ്പെട്ടവരിൽപെടും. ഇവർ ഷാൻഗ്രി-ലാ ഹോട്ടലിൽ മകൾക്കൊപ്പം പ്രാതൽ കഴിക്കുേമ്പാഴാണ് സ്ഫോടനമുണ്ടായത്. മകളും മരിച്ചതായാണ് റിപ്പോർട്ട്.
കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷണറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ശ്രീലങ്കയിലെ ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ്പ്ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചു.
ശ്രീലങ്കയിലെ സംഭവവികാസങ്ങൾ സുസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷണർ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള സഹായമോ വിവരങ്ങളോ ആവശ്യമായ ഇന്ത്യൻ പൗരന്മാർക്ക് 94777903082 +94112422788 +94112422789 എന്നീ നമ്പറുകളിൽ വിളിക്കാം -ഹൈകമീഷണർ ട്വിറ്ററിൽ പറഞ്ഞു.
In addition to the numbers given below, Indian citizens in need of assistance or help and for seeking clarification may also call the following numbers +94777902082 +94772234176
— India in Sri Lanka (@IndiainSL) April 21, 2019
Explosions have been reported in Colombo and Batticaloa today. We are closely monitoring the situation. Indian citizens in need of assistance or help and for seeking clarification may call the following numbers : +94777903082 +94112422788 +94112422789
— India in Sri Lanka (@IndiainSL) April 21, 2019