ശ്രീലങ്ക സ്​ഫോടനം: മരിച്ച ഇന്ത്യക്കാർ 11 ആയി 

23:13 PM
25/04/2019
srilanka-45

കൊ​ളം​ബോ:  ഈ​സ്​​റ്റ​ർ ദി​ന​ത്തി​ൽ  കൊ​ളം​ബോ​യി​ലെ മൂ​ന്നു​ ച​ർ​ച്ചു​ക​ളി​ലും മൂ​ന്ന്​​ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ സ്​​ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 11 ആ​യ​താ​യി ​ ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ വ്യാ​ഴാ​ഴ്​​ച മ​ര​ണ​പ്പെ​ട്ടു.

സ്​​ഫോ​ട​ന​ത്തി​ൽ മ​രി​ച്ച വി​ദേ​ശി​ക​ൾ ഇ​തോ​ടെ 36 ആ​യി. 14 വി​ദേ​ശി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 13 വി​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. കൊ​ളം​ബോ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​പ്പോ​ൾ 12 വി​ദേ​ശി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്. 

സ്​​ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ 359 പേ​ർ മ​രി​ക്കു​ക​യും 500ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഐ.​എ​സ്​ ഭീ​ക​ര​സം​ഘ​ട​ന​ ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു. ല​ങ്ക​യി​ലെ നാ​ഷ​ന​ൽ തൗ​ഹീ​ദ്​ ജ​മാ​അ​ത്തു​മാ​യി (എ​ൻ.​ടി.​ജെ.) ബ​ന്ധ​മു​ള്ള ഒ​മ്പ​തു​ ചാ​വേ​റു​ക​ളാ​ണ്​ സ്​​ഫോ​ട​നം ന​ട​ത്തി​യ​തെ​ന്ന്​ ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​തി​ന​കം 75 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. 

Loading...
COMMENTS