ശ്രീലങ്കയിൽ മുഖം മറയ്ക്കുന്നതിന് വിലക്ക്
text_fieldsകൊളംബോ: ശ്രീലങ്കയിൽ പൊതു ഇടങ്ങളിൽ മുഖാവരണങ്ങൾക്ക് വിലക്ക്. ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേനയുെ ട ഓഫീസാണ് പൊതു ഇടങ്ങളിൽ മുഖാവരണങ്ങൾ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
കൊളംബോയിലുണ്ടായ സ്ഫോടന പ രമ്പരയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇനി മുതൽ ഒരു തരത്തിലുമുള്ള മുഖാവരണങ്ങളും അനുവദിക്കില്ലെന്നാണ് സർക്കാർ ഉത്തരവ്. നിരോധനം രാജ്യ സുരക്ഷക്ക് േവണ്ടിയാണ്. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കും വിധം ആരും ഒരു തരത്തിലും മുഖം മറയ്ക്കരുത് -പ്രസിഡൻറിൻെറ ഓഫീസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
സ്ഫോടന പരമ്പരക്ക് ശേഷം നടന്ന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാണെന്നും മുസ്ലിം പുരോഹിതൻമാരുടെ അഭിപ്രായം തേടിയ ശേഷം നടപ്പിലാക്കാമെന്ന പ്രധാനമന്ത്രി റെനില വിക്രമസിഗെയുടെ ഉപദേശത്തെ ുടർന്നാണ് ഉത്തരവിറങ്ങവൻ വൈകിയതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മുസ്ലിം സ്ത്രീകൾ മുഖം മറയ്ക്കരുതെന്ന് രണ്ടു ദിവസങ്ങൾക്ക് മുമ്പ് പ്രാദേശിക മുസ്ലിം പുരോഹിതൻമാൻ ആവശ്യെപ്പട്ടിരുന്നു. ഐ.എസ് നടത്തിയ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ മുസ്ലിംകൾക്കെതിരായ വികാരം ഉടലെടുക്കാതിരിക്കാനായിരുന്നു നടപടി.
ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യത്ത് 10 ശതമാനം മാത്രമാണ് മുസ്ലിംകൾ.