സമാധാനപൂർവം വരി നിന്ന് ഭക്ഷണം കഴിച്ചു; പിന്നെ സ്വയം പൊട്ടിത്തെറിച്ചു
text_fieldsകൊളംേബാ: ശ്രീലങ്കയിലെ സിന്നമൻ ഗ്രാൻഡ് ഹോട്ടലിൽ സ്ഫോടനം നടത്തിയ ചാവേർ സംഭവത്തിനു മുമ്പ് പ്രാതലിന് വര ി നിന്നിരുന്നതായി റിപ്പോർട്ട്. സമാധാനപൂർവം വരി നിന്ന് പ്രാതൽ വാങ്ങിക്കഴിച്ച ശേഷമാണ് സ്ഫോടനം നടത്തിയതെ ന്നാണ് സൂചന. പ്രാതൽ വാങ്ങിക്കഴിച്ച ശേഷം ഭക്ഷണത്തിന് വരി നിൽക്കുന്നവരുടെ മുന്നിെലത്തിയാണ് ഇയാൾ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഹോട്ടൽ മാനേജരടക്കം കൊല്ലപ്പെട്ടു.
ഞായറാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. തിരക്കേറിയ ഈ സമയത്ത് കുടുംബങ്ങളായിരുന്നു കൂടുതലുണ്ടായിരുന്നത്. ഭക്ഷണത്തിനായി വരി നിൽക്കുന്നവർക്ക് മുന്നിെലത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളുടെ ശരീരഭാഗങ്ങൾ പൊലീസ് പിന്നീട് കണ്ടെത്തി.
തലേന്ന് രാത്രിയാണ് മുഹമ്മദ് അസം മുഹമ്മദ് എന്ന പേരിൽ ഇയാൾ ഹോട്ടലിൽ റൂമെടുത്ത്. നൽകിയ വിലാസം തെറ്റാണെന്ന് പിന്നീട് വ്യക്തമായി. സിന്നമൺ ഗ്രാൻഡ് ഹോട്ടലിൽ സ്ഫോടനം നടന്ന സമയത്തു തന്നെ ശാംഗ്രി ലാ, കിങ്സ് ബെറി ഹോട്ടലുകളിലും ഈസ്റ്റർ പ്രാർഥനകൾ നടക്കുന്ന മൂന്ന് പ്രമുഖ ചർച്ചുകളിലും സ്ഫോടനം നടന്നു.
സ്ഫോടനം നടന്നയുടൻ നിലവിളിയും ബഹളവുമായിരുന്നു. എന്നാൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനായെന്ന് സിന്നമൺ ഹോട്ടൽ മാനേജർ പറഞ്ഞു. ഇൗ ഹോട്ടലിൽ മാത്രം 20 ഓളം പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
സ്ഫോടന പരമ്പരയിലെ മരണസംഖ്യ 290 ആയി ഉയർന്നിട്ടുണ്ട്. അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 35 വിദേശികളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. 500േലറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.