കൊളംബോ സ്ഫോടനം: സുഗന്ധവ്യജ്ഞന വ്യാപാരിയും സംശയത്തിൻെറ നിഴലിൽ
text_fieldsകൊളംബോ: ശ്രീലങ്കയിൽ 359 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നിൽ രാജ്യത്തെ പ്രമുഖ സുഗന്ധവ്യജ്ഞന വ് യാപാരിക്കും പങ്കുണ്ടെന്ന് സംശയം. വ്യാപാരിയായ മുഹമ്മദ് യൂസഫ് ഇബ്രാഹിം സ്ഫോടനം നടത്താൻ മക്കളെ സഹായിച ്ചുവെന്നാണ് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്. യൂസഫിൻെറ മക്കളായ ഇംസാത് അഹമ്മദ് ഇബ്രാഹിം, ഇഹം അഹമ്മദ് ഇബ്രാഹിം എന്നിവർ ഞായറാഴ്ച നടന്ന സ്ഫോടനത്തിൽ ചാവേറുകളായി പൊട്ടിത്തെറിച്ചിരുന്നു.
മുഹമ്മദ് യൂസഫ് കസ്റ്റഡിയിൽ ഉണ്ടെന്നും ഇയാൾക്ക് സ്ഫോടനത്തിൽ പങ്കുണ്ടോയെന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് ശ്രീലങ്കൻ പൊലീസ് വക്താവ് ഗുണശേഖര പറഞ്ഞു. മുഹമ്മദ് യൂസഫിൻെറ കുടുംബത്തിലെ മറ്റൊരാളും കസ്റ്റഡിയിൽ ആണെന്നാണ് റിപ്പോർട്ട്.
കൊളംബോയിലെ ഷാങ്ഗ്രില പഞ്ചനക്ഷത്ര ഹോട്ടലിലും വടക്കൻമേഖലയിലെ ഒരു വീട്ടിലും ഉണ്ടായ സ്ഫോടനങ്ങളിൽ ചാവേറുകളായത് മുഹമ്മദ് യൂസഫിൻെറ മക്കളാണെന്നാണ് റിപ്പോർട്ട്. ലങ്കൻ സർക്കാർ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചില്ലെങ്കിലും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.