ഓൺ അറൈവൽ വിസ ​ശ്രീലങ്ക പുനഃസ്​ഥാപിക്കുന്നു 

  • ഇ​ന്ത്യ​ക്കാ​ർ​ക്കും ചൈനക്കാർക്കും ഇല്ല

22:46 PM
10/07/2019
visa-on-arrival-

കൊ​ളം​ബോ: ഇൗ​സ്​​റ്റ​ർ ദി​ന​ത്തി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച ഓ​ൺ അ​​റൈ​വ​ൽ വി​സ ​സേ​വ​നം ശ്രീ​ല​ങ്ക പു​നഃ​സ്​​ഥാ​പി​ക്കു​ന്നു. 39 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്കാ​ണ്​ ഈ ​ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ ​സേ​വ​നം ല​ഭ്യ​മാ​കു​ക. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കും ചൈ​നീ​സ്​ പൗ​ര​ന്മാ​ർ​ക്കും സേ​വ​നം ത​ൽ​ക്കാ​ലം ല​ഭ്യ​മാ​ക്കി​ല്ല. 

രാ​ജ്യ​ത്ത്​ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ മേ​യ്​ മു​ത​ൽ ഒ​ക്​​ടോ​ബ​ർ വ​രെ മാ​സ​ങ്ങ​ളി​ൽ ഓ​ൺ അ​റൈ​വ​ൽ വി​സ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. താ​ൽ​ക്കാ​ലി​ക അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി വി​ജ​യം കാ​ണു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലും ചൈ​ന​യി​ലും ഇ​ത്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നാ​ണ്​ തീ​രു​മാ​നം. 

യു.​കെ, യു.​എ​സ്, ജ​പ്പാ​ൻ, ആ​സ്​​ട്രേ​ലി​യ, ക​ന​ഡ ഉ​ൾ​പെ​ടെ രാ​ജ്യ​ക്കാ​ർ​ക്ക്​ ഓ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കും. 2019 ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ 7,40,000 വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ്​ എ​ത്തി​യ​ത്.

Loading...
COMMENTS