ശ്രീലങ്ക സ്ഫോടനം: മൂന്ന് സ്ത്രീകളുൾപ്പെടെ ആറു പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു
text_fieldsകൊളംബോ: ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ ചർച്ചുകളിലും ആഡംബര ഹോട്ടലുകളിലുമുണ് ടായ സ്ഫോടന പരമ്പരകളിൽ പ്രതികളാണെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മൂന്നു സ് ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. പ്രതികളുടെ പേരു വിവരങ്ങൾ പുറത് തുവിട്ട പൊലീസ് ഇവരെ കുറിച്ച് അറിയുന്ന വിവരങ്ങൾ പങ്കുവെക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
250 ലേറെ പേർ കൊല്ലപ്പെട്ട സ്ഫോടന പരമ്പരകളിൽ പൊലീസ് 16 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 76 പേർ കസ്റ്റഡിയിലുണ്ട്. നാഷനൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ.) എന്ന ഭീകര സംഘടനയിൽപ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഐ.എസ് ഭീകരസംഘടന ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. നാഷനൽ തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള ഒമ്പതു ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നും ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടട ചാവേറുകളെ തിരിച്ചറിയുകയും ചെയ്തിരുന്നു.