ശ്രീ​ല​ങ്ക​ൻ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ കാ​ണാ​താ​യ ആ​യി​ര​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു –പ്ര​സി​ഡ​ൻ​റ്​ ഗോ​ട​ബ​യ

  • സ്​ഥിരീകരണം യുദ്ധം അവസാനിച്ച്​ പത്ത്​ വർഷത്തിന്​ ശേഷം

21:56 PM
21/01/2020
srilankan-civil-war-missing

കൊ​ളം​ബോ: ഒ​രു ദ​ശ​കം മു​മ്പ്​ അ​വ​സാ​നി​ച്ച ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ കാ​ണാ​താ​യ​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അം​ഗീ​ക​രി​ച്ച്​ ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ. ത​മി​ഴ്​ പു​ലി​ക​ളെ അ​മ​ർ​ച്ച ചെ​യ്​​ത യു​ദ്ധ​ത്തി​ൽ കാ​ണാ​താ​യ​വ​ർ മ​രി​ച്ച​താ​യി ഇ​താ​ദ്യ​മാ​യാ​ണ്​ ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണം വ​രു​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച ഐ​ക്യ​രാ​ഷ്​​്ട്ര​സ​ഭ ​െറ​സി​ഡ​ൻ​റ്​ കോ​ഓ​ഡി​നേ​റ്റ​ർ ഹ​നാ സിം​ഗ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ ഗോ​ട​ബ​യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കാ​ണാ​താ​യ​വ​രെ കു​റി​ച്ച അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​താ​യും അ​വ​രു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്ന​തി​ലു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ത​മി​ഴ്​ പു​ലി​ക​ളു​മാ​യി ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​റി​​െൻറ 30 വ​ർ​ഷം നീ​ണ്ട ആ​ഭ്യ​ന്ത​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ മു​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യ ഗോ​ട​ബ​യ​ക്ക്​ നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. 

സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 20,000 പേ​രാ​ണ്​ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നി​ടെ​യു​ണ്ടാ​യ വി​വി​ധ സം​ഘ​ർ​ഷ​ങ്ങ​ളി​ലാ​യി കാ​ണാ​താ​യ​ത്. ഒ​രു ല​ക്ഷം മ​ര​ണ​പ്പെ​ട്ട​താ​യാ​ണ്​ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. എ​ൽ.​ടി.​ടി.​ഇ ത​ല​വ​ൻ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ന​ട​ക്ക​മു​ള്ള​വ​രെ വ​ധി​ച്ച 2009ലെ ​സൈ​നി​ക ന​ട​പ​ടി​ക്കി​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ വ​ധി​ച്ച​താ​യി ത​മി​ഴ്​ വം​ശ​ജ​ർ ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണം സൈ​ന്യം നി​ഷേ​ധി​ച്ചി​രു​ന്നു. 

ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​​െൻറ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ 40,000 ​ത​മി​ഴ്​ വം​ശ​ജ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഈ ​ക​ണ​ക്കു​ക​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. 

Loading...
COMMENTS