കോവിഡ്: ശ്രീലങ്കയിലെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പ് ജൂൺ 20ലേക്ക് മാറ്റി
text_fieldsകൊളംബോ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ശ്രീലങ്ക പാർലമെൻറ് തെരഞ്ഞെടുപ്പ് രണ്ടു മാസത്തേക്ക് മാറ്റിവെച ്ചു. ഏപ്രിൽ 25ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ജൂൺ 20ലേക്ക് മാറ്റിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച് ചു.
ജൂൺ 20 ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമീഷനിലെ മൂന്ന് അംഗങ്ങൾ ഒപ്പിട്ട ഗസറ്റ് നോട്ടീസ് അധികൃതർക്ക് നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏഴുപേർ മരിക്കുകയും 295 പേർക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ മാർച്ച് രണ്ടിനാണ് പ്രസിഡൻറ് ഗോടബയ രാജപക്സ പാർലമെൻറ് പിരിച്ചുവിട്ടത്. പാര്‍ലമെൻറ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലര വര്‍ഷം 2020 ഫെബ്രുവരിയിൽ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രസിഡൻറ് നടപടിയെടുത്തത്. തുടർന്ന് ഏപ്രില്‍ 25ന് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 14 ന് പുതിയ പാര്‍ലമെൻറ് ആദ്യയോഗം ചേരുമെന്നാണ് അറിയിച്ചിരുന്നത്