ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു
text_fieldsകൊളംബോ: മൂന്നു പേരുടെ മരണത്തിനും വ്യാപക നാശനഷ്ടങ്ങൾക്കുമിടയാക്കിയ വർഗീയ സംഘർഷങ്ങളെ തുടർന്ന് ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു.
കാൻഡി പട്ടണത്തിൽ ബുദ്ധമത വിശ്വാസികളായ സിംഹളരും മുസ്ലിംകളും തമ്മിൽ മാർച്ച് നാലിന് ആരംഭിച്ച വർഗീയ സംഘട്ടനങ്ങളെ തുടർന്നാണ് പ്രസിഡൻറ് സിരിസേന രാജ്യത്തുടനീളം അടിയന്തരാവസ്ഥ നടപ്പാക്കിയത്.
സംഘട്ടനങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കടകൾ, വീടുകൾ, ആരാധനാലയങ്ങൾ എന്നിവ വ്യാപകമായി നശിപ്പിക്കപ്പെട്ടു.
ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അടിയന്തരാവസ്ഥക്കു പുറമെ ഇൻറർനെറ്റിന് വിലക്കും ഏർപ്പെടുത്തിയ അധികൃതർ അക്രമത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ്ചെയ്യുകയും ചെയ്തു. ആക്രമണങ്ങളെ യു.എൻ അപലപിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം ശാന്തതയിലേക്ക് തിരികെയെത്തിയതോടെയാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്.
മൂന്നു പതിറ്റാണ്ട് വംശീയ സംഘർഷത്തിെൻറ ഭൂമിയായിരുന്ന ശ്രീലങ്കയിൽ പുതിയ സംഘർഷം വീണ്ടും ആശങ്കയുണർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
