ശ്രീലങ്ക: ഇന്ത്യയും ചൈനയും വിസ ഓൺ അറൈവൽ പരിധിയിൽ
text_fieldsകൊളംബോ: ശ്രീലങ്കയിൽ വിവിധ രാജ്യങ്ങൾക്ക് നൽകിവന്ന വിസ ഒാൺ അറൈവൽ സമ്പ്രദായം (മറ ്റൊരു രാജ്യത്ത് എത്തിയതിനു ശേഷം വിസയെടുക്കുന്ന രീതി) വീണ്ടും നടപ്പാക്കി. ഇന്ത്യയെയു ം ചൈനയെയും ഈ വിസയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റർ ദിനത്തിലെ ഭീകരാക ്രമണത്തെതുടർന്ന് താഴേക്കുപോയ രാജ്യത്തെ വിനോദസഞ്ചാര മേഖലയെ സമ്പദ്വ്യവസ്ഥ പുനരു ജ്ജീവിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയിൽ 258 പേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യയുൾപ്പെടെ 39 രാജ്യങ്ങൾക്ക് വിസ ഓൺ അറൈവൽ പദ്ധതി ശ്രീലങ്ക റദ്ദാക്കിയത്. ആഗസ്റ്റ് ഒന്നുമുതൽ പദ്ധതി വീണ്ടും തുടങ്ങാനാണ് തീരുമാനം. നേരത്തേ ഇന്ത്യയെയും ചൈനയെയും ഈ പദ്ധതിയുടെ ഭാഗമാക്കിയിരുന്നില്ല. യൂറോപ്യൻ രാജ്യങ്ങൾക്കുമാത്രമായി സൗജന്യ വിസ പരിമിതപ്പെടുത്താനായിരുന്നു നീക്കം.
എന്നാൽ, ഭീകരാക്രമണത്തോടെ അതിെൻറ നടപടിക്രമങ്ങൾ നീണ്ടുപോവുകയായിരുന്നു. തായ്ലൻഡ്, യൂറോപ്യൻ രാജ്യങ്ങൾ, ബ്രിട്ടൻ, യു.എസ്, ജപ്പാൻ, ആസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, കംപോഡിയ എന്നീ രാജ്യങ്ങൾ വിസ ഓൺ അറൈവലിെൻറ പരിധിയിലുണ്ട്.