ശ്രീലങ്ക: 41 പേരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
text_fieldsകൊളംബോ: ശ്രീലങ്കയിലെ ആക്രമണപരമ്പരകളിൽ ബന്ധമുണ്ടെന്നു സംശയിക്കുന്ന 41 പേരുടെ ബ ാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 41 പേരും കസ്റ്റഡിയിലാണെന്നും പൊലീസ് വക്താവ് റുവാ ൻ ഗുണശേഖര മാധ്യമങ്ങളോടു പറഞ്ഞു.
13.4 കോടി രൂപയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അറസ്റ്റിെൻറ സമയത്ത് ഇവരിൽനിന്ന് 1.4 കോടി രൂപ പിടിച്ചെടുത്തിരുന്നു. പൊതുസുരക്ഷ കണക്കിലെടുത്ത് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ നീട്ടിയതായും പ്രസിഡൻറ് മൈത്രിപാല സിരിസേന ഉത്തരവിട്ടു. ഏപ്രിൽ 23നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഭീ കരർ ഏറ്റെടുത്തിരുന്നു.
ഈസ്റ്റർ ദിനത്തിൽ മൂന്ന് ചർച്ചുകളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി ഒമ്പതു ചാവേറുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 285 പേർ കൊല്ലപ്പെടുകയും 500ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, ഐ.എസുമായി ബന്ധമുള്ള പ്രാദേശിക ഭീകരസംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് ശ്രീലങ്കൻ പൊലീസ് കരുതുന്നത്.