ശ്രീ​ല​ങ്ക​ൻ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ന്​ 10 വർഷം

23:14 PM
18/05/2019
sri lanka civil war

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ എ​ൽ.​ടി.​ടി വി​മ​ത​രും സൈ​ന്യ​വും ത​മ്മി​ൽ ന​ട​ന്ന ആ​ഭ്യ​ന്ത​ര​യു​ദ്ധം അ​വ​സാ​നി​ച്ച​തി​​ന്​ 10 വർഷം​ തി​ക​ഞ്ഞു. കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ നീ​ണ്ടു​നി​ന്ന ആ​ഭ്യ​ന്ത​ര​യു​ദ്ധം 2009 മേ​യ്​ 8ന്​ ​അ​വ​സാ​നി​ച്ച​ത് ത​മി​ഴ് പു​ലി​ക​ളു​ടെ (എ​ൽ.​ടി.​ടി.​ഇ) മേ​ൽ ശ്രീ​ല​ങ്ക​ൻ സൈ​ന്യം നേ​ടി​യ അ​ന്തി​മ​വി​ജ​യ​ത്തോ​ടെ​യാ​ണ്.

2009 മേ​യി​ൽ എ​ൽ.​ടി.​ടി.​ഇ നേ​താ​വ്​ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​െ​ന സൈ​ന്യം വ​ധി​ക്കു​ക​യും ചെ​യ്​​തു. പ്ര​ഭാ​ക​ര​ൻ ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത​താ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ലം നീ​ണ്ട യു​ദ്ധ​ത്തി​ൽ ഒ​രു​ല​ക്ഷ​ത്തി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു. സൈ​നി​ക​രു​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളെ ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ പു​തു​ക്കി വ​ട​ക്ക​ൻ ശ്രീ​ല​ങ്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ളു​ക​ൾ ഒ​ത്തു​ചേ​ർ​ന്നു. യു​ദ്ധ​ത്തി​​​െൻറ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ സൈ​ന്യം വ്യാ​പ​ക​മാ​യo മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന്​ ആ​രോ​പ​ണ​വും ഉ​യർന്നു.  

Loading...
COMMENTS