ശ്രീലങ്ക സ്​ഫോടന പരമ്പര ഐ.​എ​സ് ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റു

16:57 PM
23/04/2019
Sri Lanka Attacks

കൊ​ളം​ബോ: ഈ​യി​ടെ ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്​ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​നോ​ടു​ള്ള പ്ര​തി​കാ​ര​മാ​​ണ്​ ഈ​സ്​​റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന സ്​​ഫോ​ട​ന പ​ര​മ്പ​ര​യെ​ന്ന് ശ്രീ​ല​ങ്ക​ പ്ര​തി​രോ​ധ​മ​ന്ത്രി റു​വാ​ൻ വി​ജെ​വ​ർ​ധ​നെ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​തെ​ന്ന്​ പാ​ർ​ല​മ​​െൻറി​​​െൻറ പ്ര​ത്യേ​ക സെ​ഷ​നി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി തെ​ളി​വു​ക​ളൊ​ന്നും വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല. സ്​​ഫോ​ട​ന​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഭീ​ക​ര ഗ്രൂ​പ്പാ​യ ‘ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​’ (ഐ.​എ​സ്) ഏ​റ്റെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഐ.​എ​സ്​ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘അ​മ​ഖ്​’ വാ​ർ​ത്ത ഏ​ജ​ൻ​സി വ​ഴി​യാ​ണ്​ ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​തെ​ന്ന്​ ‘സൈ​റ്റ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഗ്രൂ​പ്പ്​’​പ​റ​യു​ന്നു. ഏ​ഴ്​ ചാ​വേ​റു​ക​ളു​ടെ ​പേ​രും ഐ.​എ​സ്​ കേ​ന്ദ്ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ ഇ​വ​ർ പു​റ​ത്തു​വി​ട്ടു. 

അ​ബു ഹം​സ എ​ന്ന​യാ​ളാ​ണ്​ കൊ​ളം​ബോ​യി​ലെ സ​​െൻറ്​ ആ​ൻ​റ​ണീ​സ്​ ച​ർ​ച്ചി​ൽ അ​ര​യി​ലൊ​ളി​പ്പി​ച്ച ബോം​ബ്​ പൊ​ട്ടി​ച്ച്​ ചാ​വേ​റാ​യ​ത്. നെ​ഗ​േ​മ്പാ​യി​ലെ പ​ള്ളി​യി​ൽ പൊ​ട്ടി​ത്തെ​റി​ച്ച ചാ​വേ​റി​​​െൻറ പേ​ര്​ അ​ബു ഖ​ലീ​ൽ എ​ന്നാ​ണ്. സ​യ​ൺ ച​ർ​ച്ചി​ൽ അ​ബു മു​ഹ​മ്മ​ദ്​ ആ​ക്ര​മ​ണം ന​ട​ത്തി. മ​റ്റു​ള്ള​വ​ർ ഹോ​ട്ട​ലു​ക​ളി​ലും. എ​ട്ടു​പേ​രു​ടെ മു​ഖം മ​റ​ച്ച ഫോ​​ട്ടോ​യും ഐ.​എ​സ്​ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. എ​ട്ടാ​മ​ത്തെ​യാ​ൾ ഇ​വ​രു​ടെ നേ​താ​വാ​ണ്​ എ​ന്ന്​ ക​രു​തു​ന്നു. മൊ​ത്തം ആയിരത്തോളം പേ​ർ​ കൊ​ല്ല​പ്പെ​​ട്ടെന്നാണ്​​ ഐ.​എ​സ്​ അ​വ​കാ​ശ​വാ​ദം. 

ശ്രീ​ല​ങ്ക​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 321 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ്​​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തു​വ​രെ 40 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. അതേസമയം, സ്​​ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ​കൂ​ടി ​മ​രി​ച്ച​തോ​ടെ, ശ്രീ​ല​ങ്ക​യി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം പ​ത്താ​യി ഉ​യ​ർ​ന്നു. 

Loading...
COMMENTS