ശ്രീലങ്കയിൽ മുൻ പൊലീസ് തലവനും മുൻ പ്രതിരോധ സെക്രട്ടറിയും അറസ്റ്റിൽ
text_fieldsകൊളംബോ: ശ്രീലങ്കയുടെ മുൻ പ്രതിരോധ സെക്രട്ടറി ഹിമസിരി ഫെർണാണ്ടോയും സസ്പെൻഷനിലുള്ള പൊലീസ് തലവൻ പൂജിത് ജയസുന്ദരയും അറസ്റ്റിൽ. ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം തടയുന്നതിലെ പരാജയത്തിെൻറ പേരിൽ ഇരുവർക്കുമെതിരെ കേസെടുക്കാൻ അറ്റോണി ജനറൽ നിർദേശം നൽകിയതിെൻറ പിറ്റേദിവസമാണ് അറസ്റ്റ്.
ഏപ്രിൽ 21ന് 258 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നൽകിയ വിവരങ്ങൾ താനുമായി പങ്കുവെക്കുന്നതിൽ വീഴ്ച വരുത്തിയതിന് പ്രസിഡൻറ് മൈത്രിപാല സിരിസേന ഇരുവരേയും സസ്പെൻഡ് ചെയ്തിരുന്നു. നേരത്തേ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫെർണാണ്ടോയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറ് (സി.ഐ.ഡി) ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് എസ്.പി റുവാൻ ഗുണശേഖര പറഞ്ഞു. പൊലീസ് ആശുപത്രിയിൽ നിന്നാണ് ജയസുന്ദരയെ അറസ്റ്റ് ചെയ്തതെന്ന് കൊളംബോ ഗസറ്റ് റിപ്പോർട്ട് ചെയ്തു.