Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ര​തി​രോ​ധ...

പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി രാ​ജി​വെ​ച്ചു; ആ​ക്ര​മ​ണ ഭീ​തി​യൊ​ഴി​യാ​തെ ല​ങ്ക

text_fields
bookmark_border
hemisiri-fernando
cancel

കൊ​ളം​ബോ: രാ​ജ്യ​ത്തെ ശി​ഥി​ല​മാ​ക്കി​യ സ്​​ഫോ​ട​ന പ​ര​മ്പ​ര​ക​ൾ ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത ി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത്​ ശ്രീ​ല​ങ്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹെ​മ​സി​രി ഫെ​ർ​ണാ​​ ണ്ടോ രാ​ജി​വെ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ഡ​ൻ​റ്​ മൈ​ത്രി​പാ​ല സി​രി​സേ​ന ​െഫ​ർ​ണാ​ണ്ടോ​യു​ടെ​യും പൊ ​ലീ​സ്​ മേ​ധാ​വി പു​ജി​ത്​ ജ​യ​സു​ന്ദ​ര​യു​ടെ​യും രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ൻ​റ​ലി​ജ​ൻ​സ്​ മു​ന് ന​റി​യി​പ്പ്​ ല​ഭി​ച്ചി​ട്ടും ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ് പെ​ട്ട​തി​നെ തുടർന്നാണിത്.

സ്വ​ന്തം നി​ല​യി​ൽ ഒ​രു പി​ഴ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ പ്ര​തി​രോ​ധ സ െ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യെ​ന്ന രീ​തി​യി​ല്‍ താ​ൻ ത​ല​വ​നാ​യി​ട് ടു​ള്ള കു​റ​ച്ചു സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രാ​ജ​യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി​യെ​ന്നാ​ണ ് െഫ​ർ​ണാ​ണ്ടോ​യു​ടെ വി​ശ​ദീ​ക​ര​ണം.

പള്ളികൾക്ക്​ സുരക്ഷ

അതിനിടെ, വീ​ണ്ടും ആ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളെ തു​ട​ർ​ന്ന്​ ല​ങ്ക​യി​ലെ മ​സ്​​ജി​ദു​ക​ൾ​ക്ക്​ സു​ര​ക്ഷ ശ​ക ്ത​മാ​ക്കി. ഈസ്​റ്റർ ദിനത്തിൽ ആക്രമണം നടത്തിയ സംഘം പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലു​ള്ള മ​സ്​​ജി​ദു​ക​ൾ ലക്ഷ്യമിട്ട്​​ വെള്ളിയാഴ്​ച ആ​ക്ര​മ​ണം ന​ട​ത്തു​മെന്നാണ്​ മു​ന്ന​റി​യി​പ്പു ലഭിച്ചതെന്ന്​ പൊലീസ്​ മേധാവികൾ വ്യക്​തമാക്കി​.

ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന്​ ക​രു​തു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ പി​താ​വാ​യ സു​ഗ​ന്ധ വ്യ​ഞ്​​ജ​ന വ്യാ​പാ​രി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ആ​ക്ര​മ​ണം ന​ട​ത്താ​ൻ മ​ക്ക​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്. വ്യാ​പാ​രി മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ ഇ​ബ്രാ​ഹി​മി​നെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​ദ്ദേ​ഹ​ത്തി​​െൻറ മ​ക്ക​ളാ​യ ഇ​ൽ​ഹാം അ​ഹ്​​മ​ദ്​ ഇ​ബ്രാ​ഹീം, ഇ​സ്​​മ​ത്​ അ​ഹ്​​മ​ദ്​​ ഇ​ബ്രാ​ഹീം എ​ന്നി​വ​രാ​ണ്​ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളാ​യ ഷ​ങ്ക്​​രി ലാ ​യി​ലും സി​ന്ന​േ​മാ​ണി​ലും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ വീ​ട്ടി​ലും കൊ​ളം​ബോ പൊ​ലീ​സ്​ തെ​ര​ച്ചി​ൽ ന​ട​ത്തി.

പ്ര​തി​ക​ളി​ലൊ​രാ​ൾ ആ​സ്​​ട്രേ​ലി​യ​യി​ൽ പ​ഠ​നം ന​ട​ത്തി​യ​താ​യും അ​യാ​ളു​ടെ കൈ​വ​ശം വി​സ​യു​ള്ള​താ​യും പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്​ മോ​റി​സ​ൺ അ​റി​യി​ച്ചു. അ​യാ​ളു​ടെ ഭാ​ര്യ​ക്കും കു​ട്ടി​ക്കും വി​സ​യു​ണ്ട്. 2013ലാ​ണ്​ അ​വ​ർ ആ​സ്​​ട്രേ​ലി​യ വി​ട്ട​ത്. ആ​ക്ര​മി​ക​ളി​ലൊ​രാ​ൾ 2006നും 2007​നു​മി​ടെ പ​ഠ​നം ന​ട​ത്തി​യ കാ​ര്യം ബ്രി​ട്ട​നും സ്​​ഥി​രീ​ക​രി​ച്ചു.

കൊ​ളം​ബോ​ക്ക് സ​മീ​പം വീ​ണ്ടും സ്‌​ഫോ​ട​നം

ശ്രീ​ല​ങ്ക​യി​ല്‍ വീ​ണ്ടും സ്‌​ഫോ​ട​നം നടന്നു. ശ്രീ​ല​ങ്ക​യി​ലെ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക്ക് സ​മീ​പ​ത്തെ പു​ഗാ​ഡ​യി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ല്‍ നി​ന്നും 40 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. പു​ഗാ​ഡ കോ​ട​തി​ക്ക് സ​മീ​പ​ത്താ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ല്‍നി​ന്നാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ആ​ര്‍ക്കും പ​രി​ക്കില്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

കു​ർ​ബാ​ന​ക​ൾ നി​ർ​ത്തി​വെ​ച്ചു

ആ​ക്ര​മ​ണ ഭീ​ഷ​ണി​യൊ​ഴി​യു​ന്ന​തു​വ​രെ ശ്രീ​ല​ങ്ക​യി​ലെ ക​ത്തോ​ലി​ക ച​ർ​ച്ചു​ക​ളി​ൽ കു​ർ​ബാ​ന​യു​ൾ​പ്പെ​ടെ​യു​ള്ള അ​നു​ഷ്​​ഠാ​ന​ക​ർ​മ​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചു. ശ്രീ​ല​ങ്ക​യു​ടെ അ​ഖ​ണ്ഡ​ത ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ മ​ത​വും ജാ​തി​യു​മി​ല്ലാ​ത്ത ഒ​രും സം​ഘം ആ​ളു​ക​ളാ​ണ്​ ഈ​സ്​​റ്റ​ർ ദി​ന​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന്​ പ്രാ​ദേ​ശി​ക ക​ത്തോ​ലി​ക്ക ച​ർ​ച്ചു​ക​ളു​ടെ മേ​ധാ​വി ക​ർ​ദി​നാ​ൾ മാ​ൽ​കം ര​ഞ്ജി​ത്​ പ​റ​ഞ്ഞു. ​

ആ​ക്ര​മ​ണ​ഭീ​ഷ​ണി​യൊ​ഴി​ഞ്ഞ ശേ​ഷം അ​നു​ഷ്​​ഠാ​ന​ക​ർ​മ​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. രാ​ഷ്​​ട്രീ​യ ഭി​ന്ന​ത വെ​ടി​ഞ്ഞ്​ മു​റി​വു​ണ​ക്കാ​ൻ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു. ല​ങ്ക​യി​ൽ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ത​മ്മി​ലെ രാ​ഷ്​​ട്രീ​യ വൈ​ര​മാ​ണ്​ സു​ര​ക്ഷ​പാ​ളി​ച്ച​ക്ക്​ വ​ഴി​വെ​ച്ച​തെ​ന്ന്​ പ​ര​ക്കെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം രാ​ജ്യ​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. 8300 ഒാ​ളം സൈ​നി​ക​രെ​യാ​ണ്​ രാ​ജ്യ​ത്തു​ട​നീ​ളം വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

ഡ്രോ​ണു​ക​ളും പൈ​ല​റ്റി​ല്ലാ വി​മാ​ന​ങ്ങ​ളും നി​രോ​ധി​ച്ചു

സ്​​ഫോ​ട​ന പ​ര​മ്പ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ശ്രീ​ല​ങ്ക​യി​ൽ ഡ്രോ​ണു​ക​ളും പൈ​ല​റ്റി​ല്ലാ വി​മാ​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധ​നം തു​ട​രു​മെ​ന്ന്​ സി​വി​ൽ വ്യോ​മ​യാ​ന വി​ഭാ​ഗം അ​റി​യി​ച്ചു. ശ്രീ​ല​ങ്ക​ൻ വ്യോ​മ​പ​രി​ധി​യി​ലാ​ണ്​ നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ക​യെ​ന്ന്​ കൊ​ളം​ബോ ഗ​സ​റ്റ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 75പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ഇ​സ്​​ലാ​മി​ക സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ളെ​ന്നു ക​രു​തു​ന്ന ഒ​മ്പ​തു​ ചാ​വേ​റു​ക​ളാ​ണ്​ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ്​ ശ്രീ​ല​ങ്ക​ൻ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. അ​റ​സ്​​റ്റി​ലാ​യ​വ​ർ​ക്കും ഈ ​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
TAGS:Sri Lanka Sri Lanka&39;s Defence Secretary Hemasiri Fernando Suicide bomb world news malayalam news 
News Summary - Sri Lanka’s Defence Secretary resigns following suicide bomb attacks -world news
Next Story