കൊ​ല്ല​പ്പെ​ട്ട​ത്​ ബ​ഗ്​​ദാ​ദി​യെ​ന്നു​റ​പ്പി​ക്കാ​ൻ അ​ടി​വ​സ്​​ത്രം മോ​ഷ്​​ടി​ച്ചു

23:00 PM
29/10/2019
ബൈ​റൂ​ത്​: യു.​എ​സ്​ ആ​ക്ര​മ​ണ​ത്തി​നി​ടെ ​െകാ​ല്ല​പ്പെ​ട്ട​ത്​ അ​ബൂ​ബ​ക്ക​ർ അ​ൽ​ബ​ഗ്​​ദാ​ദി​യാ​ണെ​ന്നു​റ​പ്പി​ക്കാ​ൻ അ​ടി​വ​സ്​​ത്രം മോ​ഷ്​​ടി​ച്ച​താ​യി കു​ർ​ദ്​ സൈ​നി​ക ഉ​പ​ദേ​ഷ്​​ടാ​വി​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ.  ബ​ഗ്ദാ​ദി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ന്‍ ത​ങ്ങ​ള്‍ ഏ​തെ​ല്ലാം വ​ഴി​ക​ളാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് വി​വ​രി​ക്കു​മ്പോ​ഴാ​ണ് കു​ര്‍ദു​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന സി​റി​യ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്‌​സി​​െൻറ മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വ് പൊ​ലാ​ട്ട് കാ​ന്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 
‘‘അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​യാ​യ സി.​ഐ.​എ​ക്കൊ​പ്പം മേ​യ് 15 മു​ത​ല്‍ ബ​ഗ്ദാ​ദി​ക്കാ​യി വ​ല​വി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന നി​മി​ഷ​വും സി.​ഐ.​എ​ക്കൊ​പ്പം ഞ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ബ​ഗ്ദാ​ദി താ​വ​ള​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു ചേ​ക്കേ​റി. ഒ​ടു​വി​ല്‍ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യ​താ​ണ് ഏ​റ്റ​വും വ​ലി​യ വി​ജ​യം. മ​രി​ച്ച​ത് ബ​ഗ്ദാ​ദി​ത​ന്നെ​യെ​ന്ന് നൂ​റു​ശ​ത​മാ​നം ഉ​റ​പ്പി​ക്കാ​ന്‍ ഡി.​എ​ന്‍.​എ ടെ​സ്​​റ്റ്​ ന​ട​ത്താ​നാ​യി അ​ദ്ദേ​ഹ​ത്തി​​െൻറ അ​ടി​വ​സ്ത്രം ശേ​ഖ​രി​ച്ചി​രു​ന്നു. ബ​ഗ്ദാ​ദി​യെ   നി​രീ​ക്ഷി​ക്കാ​നാ​വു​ന്ന ഞ​ങ്ങ​ളു​ടെ ഉ​റ​വി​ട​ങ്ങ​ളാ​ണ് അ​ത് ചെ​യ്ത​തെ​ന്നും  പൊ​ലാ​ട്ട് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

അ​ബ്​​ദു​ല്ല ഖ​ർ​ദാ​ശ്​ പി​ൻ​ഗാ​മി?
ഇ​റാ​ഖി​ലെ മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്ന അ​ബ്​​ദു​ല്ല ഖ​ർ​ദാ​ശ്​ ആ​ണ്​ ബ​ഗ്​​ദാ​ദി​യു​ടെ പി​ൻ​ഗാ​മി​യെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ബു​ക ക്യാ​മ്പി​ൽ യു.​എ​സ്​ സൈ​ന്യ​ത്തി​​െൻറ പി​ന്തു​ണ​യോ​ടെ ഇ​റാ​ഖ്​ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഖ​ർ​ദാ​ശി​നെ പിടികൂടിയിരു​ന്നു.

അ​തേ​സ​മ​യം, ബ​ഗ്​​ദാ​ദി​യെ വ​ധി​ച്ചു​വെ​ന്ന ട്രം​പി​​െൻറ പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ ഇ​യാ​ളെ ഐ.​എ​സ്​ ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു​വെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സ്​​ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. മാത്രമല്ല ഖർദാശ്​ ജീവിച്ചിരിപ്പു​ണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. 
Loading...
COMMENTS