ആസ്േട്രലിയയിൽ അപൂർവ കടൽമൂട്ട; കടിയേറ്റാൽ നിലക്കാത്ത രക്തസ്രാവം
text_fieldsമെൽബൺ: അപൂർവമായി കാണുന്ന ‘കടൽമൂട്ട’ കടലിലിറങ്ങിയ കൗമാരക്കാരെൻറ കാലിൽ കടിച്ചതിനെ തുടർന്ന് നിലക്കാത്ത രക്തസ്രാവം. 16കാരനായ സാം കനിസെക്കാണ് മെൽബണിലെ ബ്രിങ്ടൺ ബീച്ചിൽവെച്ച് മൂട്ടയുടെ കടിയേറ്റത്. നേരത്തെ ഫുട്ബാൾ കളിക്കിടെ മുറിവേറ്റ സാമിെൻറ കാലിൽ രണ്ട് മില്ലിമീറ്റർ നീളമുള്ള മൂട്ടകൾ കൂട്ടത്തോടെ കടിക്കുകയായിരുന്നു. കാലിൽനിന്ന് ചെറിയതോതിൽ മാംസഭാഗങ്ങൾ നഷ്ടപ്പെട്ട ഭാഗത്തുനിന്നാണ് രക്തസ്രാവമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാം സുഖം പ്രാപിച്ചുവരുകയാണ്. തുടക്കത്തിൽ സാമിെൻറ കാലിലെ മുറിവുകൾ എങ്ങനെ സംഭവിച്ചതാെണന്ന കാര്യത്തിൽ ദുരൂഹതയുണ്ടായിരുന്നു.
പിരാന മത്സ്യം കടിച്ചതിന് സമാനമായ വളരെ ചെറിയമുറിവുകളാണ് ദുരൂഹതയുണ്ടാക്കിയത്. കടലോരത്ത് ചെറിയകണ്ണികളുള്ള വല ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് കടൽമൂട്ടകളെ കണ്ടെത്തിയത്.
മെൽബണിലെ വിക്ടോറിയ മ്യൂസിയത്തിലെ മറൈൻ ബയോളജിസ്റ്റായ ജെനിഫർ വാക്കർ സ്മിത്താണ് മൂട്ടകളെ തിരിച്ചറിഞ്ഞത്. ചീഞ്ഞ മാംസത്തിൽനിന്ന് പുറത്തുവരുന്ന രാസവസ്തുക്കളാൽ ആകർഷിക്കപ്പെടുന്ന പ്രത്യേകതരം പ്രാണികളാണ് ഇവയെന്ന് സ്മിത്ത് പറഞ്ഞു. ഇത്തരമൊരു സംഭവം ആസ്ട്രേലിയയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് ആസ്ട്രേലിയയിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
