Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമനുഷ്യരെ വഹിച്ചുള്ള...

മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ബഹിരാകാശദൗത്യത്തിന് തുടക്കം

text_fields
bookmark_border
മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ബഹിരാകാശദൗത്യത്തിന് തുടക്കം
cancel

ബെയ്ജിങ്: ചൈനയുടെ മനുഷ്യരെ വഹിച്ചുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശദൗത്യത്തിന് തുടക്കമായി. തിയാന്‍ഗോങ് ബഹിരാകാശ പരീക്ഷണനിലയത്തിലേക്ക് രണ്ടു യാത്രികരുമായുള്ള പേടകം തിങ്കളാഴ്ചയാണ് വിക്ഷേപിച്ചത്.

ഭൂമിയെ ഒരു മാസക്കാലം ഭ്രമണം ചെയ്യാനൊരുങ്ങുന്ന പരീക്ഷണനിലയത്തിലേക്കാണ് ഈ യാത്രികരത്തെുന്നത്. 2022 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ ദൗത്യം.

50കാരനായ ജിങ് ഹെയ്പെങ്, 37കാരനായ ചെന്‍ ഡോങ് എന്നിവരാണ് ഷെന്‍സൂ-11 ബഹിരാകാശവാഹനത്തില്‍ യാത്ര പുറപ്പെട്ടത്. ദൗത്യത്തില്‍ പങ്കാളികളായ മുഴുവനാളുകളെയും പ്രസിഡന്‍റ് ഷി ജിന്‍പിങ് അഭിനന്ദിച്ചു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയിലത്തെിയ അദ്ദേഹം ഗോവയില്‍നിന്നാണ് അഭിനന്ദന സന്ദേശം അയച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:space station mission
News Summary - space station mission
Next Story