അഴിമതി: പാർക്കിന് 30 വർഷത്തെ ശിക്ഷ നൽകണമെന്ന്
text_fieldsസോൾ: അഴിമതിക്കേസിൽ കുറ്റാരോപിതയായ ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് പാർക് ഗ്യൂൻ ൈഹക്ക് 30 വർഷം തടവ് വിധിക്കണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടു. തെൻറ ബാല്യകാല സുഹൃത്ത് ചോയ് സൂൻ സിലിനെ സഹായിക്കാൻ അധികാരം ദുർവിനിയോഗം ചെയ്തതാണ് പാർക്കിെൻറ പുറത്താകലിലേക്ക് നയിച്ചത്.
മുൻ ഏകാധിപതി പാർക് ചുങ് ഹീയുടെ മകളായ ഇൗ 66 കാരിയെ 2017 മാർച്ചിലാണ് അധികാരത്തിൽനിന്ന് പുറത്താക്കിയത്. ഇപ്പോൾ ജയിൽശിക്ഷ അനുഭവിക്കുകയാണ് പാർക്. അഴിമതിക്കു കൂട്ടുനിന്ന പാർക്കിന് 30 വർഷത്തെ തടവിനൊപ്പം 1.1 കോടി ഡോളർ പിഴചുമത്തണമെന്നും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സാംസങ്, ലോെട്ട, എസ്.കെ എന്നീ കുത്തക കമ്പനികളിൽനിന്ന് 5.2 കോടി ഡോളർ കൈക്കൂലി സ്വീകരിക്കാൻ സിലിന് പാർക് കൂട്ടുനിന്നു എന്നാണ് കേസ്. കമ്പനിക്ക് സർക്കാറിൽനിന്ന് ആനുകൂല്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കോടികൾ ഇൗടാക്കിയത്. ഇതു കൂടാതെ രാജ്യത്തെ 18 വൻകിട കമ്പനികളിൽ നിന്ന് 7740 കോടി ഡോളർ സിലിെൻറ രണ്ട് സന്നദ്ധസംഘടനകൾക്ക് സംഭാവന ലഭിക്കാനും പാർക് അധികാരം ദുർവിനിയോഗം ചെയ്തു എന്നും ആരോപണമുണ്ട്.
