യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം നിർത്തുന്നു
text_fieldsവാഷിങ്ടൺ: യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു. ഉത്തരകൊറിയയെ സമ്പൂർണ്ണ ആണവായുധ നിരായുധീകരണത്തിന് പ്രേരിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇടപ്പെടലാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാൻഹാൻ ദക്ഷിണകൊറിയ പ്രതിരോധ മന്ത്രി ജിയോങ് കിയോങ് ഡുവുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായത്. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് അമേരിക്ക പ്രതികരിച്ചു. സംയുക്ത സൈനികാഭ്യാസം നിർത്തുന്നത് ശാശ്വത സമാധാനം കൊറിയൻ മേഖലയിൽ കൊണ്ടു വരുന്നതിന് സഹായിക്കുമെന്ന് ദക്ഷിണകൊറിയയും വ്യക്തമാക്കി.
നേരത്തെ, യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. സമാധാന ചർച്ചകൾ നടക്കുന്നതിനിടെ അമേരിക്കൻ സഹായത്തോടെ നടക്കുന്ന സൈനികാഭ്യാസം ശരിയല്ലെന്നായിരുന്നു ഉത്തരകൊറിയയുടെ നിലപാട്.
