ലിം​ഗ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ: സൈ​നി​ക​നെ ദക്ഷിണ ​കെ​ാറി​യ പി​രി​ച്ചു​വി​ടു​ന്നു

22:40 PM
22/01/2020
south-korean-army-man-Byun-Hui-su

സോ​ൾ: ലിം​ഗ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ സൈ​നി​ക​ൻ ബ്യു​ൻ ഹു​യി സു​വി​നെ പി​രി​ച്ചു​വി​ടാ​ൻ ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം തീ​രു​മാ​നി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നി​ട​യി​ലാ​ണ്​ തീ​രു​മാ​നം. സൈ​നി​ക സേ​വ​ന​ത്തി​ലി​രി​ക്കെ ലിം​ഗ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തു​ന്ന സം​ഭ​വം ദ. ​കൊ​റി​യ​യി​ൽ ആ​ദ്യ​മാ​ണ്. ഇ​തേ​തു​ട​ർ​ന്ന്​ വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സൈ​നി​ക പാ​ന​ലി​നെ നി​ശ്ച​യി​ച്ചി​രു​ന്നു. ഭി​ന്ന​ലിം​ഗ​ക്കാ​ർ സൈ​ന്യ​ത്തി​ൽ ചേ​രു​ന്ന​തി​ന്​ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ വി​ല​ക്കു​ണ്ട്. 

എ​ന്നാ​ൽ, സ​ർ​വി​സി​ലി​രി​ക്കെ ലിം​ഗ​മാ​റ്റം ന​ട​ത്തി​യാ​ൽ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​തി​ൽ വ്യ​ക്ത​മാ​യ നി​യ​മ​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സൈ​നി​ക പാ​ന​ലി​ന്​ വി​ഷ​യം കൈ​മാ​റി​യ​ത്. ലിം​ഗ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്​ പി​രി​ച്ചു​വി​ടാ​നു​ള്ള കാ​ര​ണ​മാ​ണെ​ന്നാ​ണ്​ പാ​ന​ലി​​െൻറ ക​ണ്ടെ​ത്ത​ൽ. മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി അ​ശ​ക്ത​രാ​യ​വ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള സൈ​നി​ക നി​യ​മ​ത്തി​ലെ വ്യ​വ​സ്​​ഥ​ക​ൾ പ്ര​കാ​ര​മാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. 

ത​ന്നെ സേ​ന​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ബ്യു​ൻ ഹു​യി സു ​അ​ഭ്യ​ർ​ഥി​ച്ചു. പാ​ന​ൽ തീ​രു​മാ​നം വ​ന്ന​തി​ന്​ പി​റ​കെ സോ​ളി​ലെ സൈ​നി​ക മ​നു​ഷ്യാ​വ​കാ​ശ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ സു​വി​​െൻറ പ്ര​തി​ക​ര​ണം. ത​െ​ന്ന വ​നി​ത സൈ​നി​ക​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു ​ആ​വ​ശ്യ​പ്പെ​ട്ടു.

വി​വേ​ച​ന​പൂ​ർ​ണ​മാ​യ സൈ​നി​ക നി​യ​മ​ത്തി​നെ​തി​രെ പോ​രാ​ടു​മെ​ന്ന്​ സൈ​നി​ക മ​നു​ഷ്യാ​വ​കാ​ശ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​ൻ ലിം ​താ​യി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

Loading...
COMMENTS