Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദ. കൊറിയൻ...

ദ. കൊറിയൻ വ്യോമാതിർത്തി ലംഘിച്ച റഷ്യൻ സേന വിമാനങ്ങൾക്ക്​ മുന്നറിയിപ്പ്​ വെടി

text_fields
bookmark_border
South-Korean-F-15-jets
cancel

സോ​ൾ: വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച റ​ഷ്യ​ൻ സൈ​നി​ക വി​മാ​ന​ങ്ങ​ൾ​ക്കു നേ​രെ മു​ന്ന​റി​യി​പ്പ്​ വെ​ടി​യു​ തി​ർ​ത്ത​താ​യി ദ​ക്ഷി​ണ കൊ​റി​യ. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​ഭ​വം. ചൊ​വ്വാ​ഴ്​​ച മൂ​ന്നു​ റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ളാ​ണ്​ ദ.​ ​കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ ക​ട​ൽ​ത്തീ​ര​ത്തെ വ്യോ ​മ പ്ര​തി​രോ​ധ ജ​ല​പാ​ത ലം​ഘി​ച്ച​ത്. ഇ​തി​ലൊ​രു വി​മാ​നം രാ​ജ്യാ​തി​ർ​ത്തി ലം​ഘി​ച്ച​താ​യും ദ. ​കൊ​റി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ ത​ങ്ങ​ളു​ടെ ഫൈ​റ്റ​ർ ജെ​റ്റു​ക​ൾ മു​ന്ന​റി​യി​പ്പ്​ വെ​ടി​യു​തി​ർ​ത്ത​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ലൊ​രു വി​മാ​നം പി​ന്നീ​ട്​ തി​രി​ച്ചെ​ത്തി വീ​ണ്ടും അ​തി​ർ​ത്തി ലം​ഘി​ച്ചു. തു​ട​ർ​ന്ന്​ ത​ങ്ങ​ളു​ടെ ഫൈ​റ്റ​ർ ജെ​റ്റു​ക​ൾ വീ​ണ്ടും വെ​ടി​യു​തി​ർ​ത്ത​താ​യി ദ. ​കൊ​റി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ദ. ​കെ​റി​യ​യു​ടെ ​ആ​രോ​പ​ണം റ​ഷ്യ നി​ഷേ​ധി​ച്ചു. ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ അ​തി​ർ​ത്തി ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ദ. ​കെ​റി​യ​ൻ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പ്​ വെ​ടി​യു​തി​ർ​ത്തെ​ന്ന അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്നും റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കൊ​റി​യ​ൻ അ​തി​ർ​ത്തി സ​മീ​പം നി​ഷ്​​പ​ക്ഷ മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ച്ച ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ​ക്ക്​ സ​മീ​പം കൊ​റി​യ​ൻ വി​മാ​ന​ങ്ങ​ളെ​ത്തി​യി​രു​ന്നു. ഇ​ത്​ തീ​ർ​ത്തും നി​ല​വാ​രം കു​റ​ഞ്ഞ ത​ന്ത്ര​മാ​ണ്. കൊ​റി​യ​ൻ വി​മാ​ന​ങ്ങ​ൾ ഭീ​ഷ​ണി​യാ​യി ത​ങ്ങ​ളു​ടെ പൈ​ല​റ്റു​മാ​ർ​ക്ക്​ തോ​ന്നി​യി​രു​ന്നെ​ങ്കി​ൽ അ​വ​ർ തി​രി​ച്ച​ടി​ക്കു​മാ​യി​രു​ന്നെ​ന്നും റ​ഷ്യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreaworld newsmalayalam newsRussian military aircraft
News Summary - South Korea fires warning shots at Russian military aircraft -world news
Next Story