മ​ണ്ടേ​ല​ക്ക്​ സ്​നേഹത്തി​െൻറ ഭീമൻ പുതപ്പുമായി  ദ​ക്ഷി​ണാ​ഫ്രി​ക്ക

22:25 PM
12/08/2017
Mandela

ജൊ​ഹാ​ന​സ്ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ നൂ​റാം ജ​ന്മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ വ്യ​ത്യ​സ്​​ത​മാ​യൊ​രു പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​​ രാ​ജ്യ​ത്തെ ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ. വ​ർ​ണ​വി​വേ​ച​ന​ത്തി​​നെ​തി​രെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പേ​രാ​ടി​യ നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ ചി​ത്ര​മ​ട​ങ്ങി​യ കൂ​റ്റ​ൻ പു​ത​പ്പ്​ നെ​യ്യാ​നൊ​രു​ങ്ങി​യാ​ണ്​ ഇ​വ​ർ മാ​ധ്യ​മ​ശ്ര​ദ്ധ ക​വ​രു​ന്ന​ത്. വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ​യു​ള്ള ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ലി​യ മു​​​ദ്ര​യാ​യാ​ണ്​ ഇ​ത്​ നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

രാ​ജ്യ​ത്തെ ത​ട​വു​പു​ള്ളി​ക​ൾ കു​റ​ച്ച്​ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​ന്നെ പു​ത​പ്പി​​​െൻറ നി​ർ​മാ​ണം തു​ട​ങ്ങി​യി​രു​ന്നു. മ​ണ്ടേ​ല​യു​ടെ നൂ​റാം ജ​ന്മ​വാ​ർ​ഷി​ക​ദി​ന​മാ​യ 2018 ജൂ​ലൈ 18ന്​ ​പു​ത​പ്പ്​ നിർമാണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ക​രോ​ലി​ൻ സ്​​െ​റ്റ​യ്​​ൻ ആ​ണ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 

ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​ത​പ്പാ​യി​രി​ക്കും ഇ​ത്. ഏ​ക​ദേ​ശം 4500 സ്​​ക്വ​യ​ർ ഫീ​റ്റ്​ വ​ലു​പ്പ​ത്തി​ലാ​യി​രി​ക്കും ഇ​തു​ണ്ടാ​വു​ക. ആ​കാ​ശ​ത്തി​​​െൻറ അ​ങ്ങേ അ​റ്റ​ത്തു​നി​ന്നു​പോ​ലും കാ​ണാ​ൻ പ​റ്റു​ന്ന​രീ​തി​യി​ലാ​യി​രി​ക്കും പു​ത​പ്പി​​​െൻറ നി​ർ​മാ​ണ​മെ​ന്നും സ്​​റ്റെ​യ്​​ൻ അ​വ​കാ​ശ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ലെ എ​ല്ലാ​വ​രോ​ടും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​വാ​ൻ സ്​​റ്റെ​യ്​​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

COMMENTS