Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആൾവാസമില്ലാത്ത...

ആൾവാസമില്ലാത്ത ദ്വീപിലെ മണലിലെഴുതിയ 'എസ്​.ഒ.എസ്​' രക്ഷിച്ചത്​ മൂന്ന്​ യുവാക്കളെ

text_fields
bookmark_border
ആൾവാസമില്ലാത്ത ദ്വീപിലെ മണലിലെഴുതിയ എസ്​.ഒ.എസ്​ രക്ഷിച്ചത്​ മൂന്ന്​ യുവാക്കളെ
cancel
camera_alt

പികെലോട്ട്​ ദ്വീപിൽ ഒറ്റപ്പെട്ടവരിലേക്ക്​ എത്തുന്ന ഹെലികോപ്​ടർ. ദ്വീപി​െൻറ തീരത്ത്​ എഴുതിയ ‘എസ്​.ഒ.എസ്​’ സന്ദേശവും കാണാം

​ഹോ​​േങ്കാങ്​: നീണ്ടുകിടക്കുന്ന മണൽപ്പരപ്പിൽ എസ്​.ഒ.എസ്​ (ഞങ്ങളെ രക്ഷിക്കൂ) എന്ന്​ വലുപ്പത്തിൽ എഴുതിവെക്കു​േമ്പാൾ വലിയ പ്രതീക്ഷയൊന്നും ആ മൂന്നു പേർക്കും ഉണ്ടായിരുന്നില്ല. പസഫിക്​ മഹാസമുദ്രത്തിൽ ആരും അറിയാതെ കിടക്കുന്ന ദ്വീപിൽ ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചുവീഴുമെന്ന ചിന്തയിലായിരുന്നു അവർ. എന്നാൽ, ഒറ്റപ്പെടലി​െൻറ നീണ്ട മണിക്കൂറുകൾക്കൊടുവിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി ഹെലികോപ്​ടറുകൾ എത്തി. ആദ്യം ഭക്ഷണവും വെള്ളവും ലഭിച്ചു. ഒപ്പം, ഒരു റേഡിയോയും. അധികം വൈകാതെ രക്ഷാബോട്ടുമെത്തി. മൂന്നു​ ദിവസത്തിലധികം നീണ്ട ഒറ്റപ്പെടലിനൊടുവിൽ വീട്ടുകാർക്ക്​ അടുത്തെത്താനുമായി.

കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ പസഫിക്​ സമുദ്രത്തിലെ പടിഞ്ഞാറൻ ഭാഗത്ത്​ 600ലധികം കൊച്ചുദ്വീപുകൾ ഉൾക്കൊള്ളുന്ന ഫെഡറേറ്റഡ്​ സ്​റ്റേറ്റ്​സ്​ ഒാഫ്​ മൈക്രോനേഷ്യയിലെ മൂന്ന്​ പേർ ബോട്ടിൽ പുലാവത്​ എന്ന സ്ഥലത്തുനിന്ന്​ 46 കിലോമീറ്റർ അകലെയുള്ള പുലാപ്പിലേക്ക്​ തിരിച്ചത്​. വഴിതെറ്റുകയും ഇന്ധനം തീരുകയും ചെയ്​തതോടെ മൂവരെയും കൊണ്ട്​ ഏഴ്​ അടിയുള്ള ബോട്ട്​ എത്തിയത്​ ആൾവാസമില്ലാത്ത പികെലോട്ട്​ ദ്വീപിൽ​. ലക്ഷ്യസ്ഥാനത്ത്​ നിന്ന്​ 118 കിലോമീറ്റർ അകലെയായിരുന്നു ഇൗ ദ്വീപ്​. ദ്വീപിൽ അലഞ്ഞ മൂവരും വിശപ്പിനാലും ദാഹത്താലും തളർന്നു. ഇതിനിടെ, മണൽതീരത്ത്​ വലുപ്പത്തിൽ 'എസ്​.ഒ.എസ്​' എഴുതി.

മൂവരും പുലാപ്പിലെത്താതിരുന്നതോടെയാണ്​ അന്വേഷണം ആരംഭിക്കുന്നത്​. ഗുവാമിലെ അമേരിക്കൻ വ്യോമസേനയും ആസ്​ട്രേലിയൻ നാവികസേനയും ഉൾപ്പെടെ തിരച്ചിലിനിറങ്ങി. അ​മേരിക്കൻ വ്യോമസേനയുടെ കെ.സി 135 ടാങ്കർ വിമാനമാണ്​ ദ്വീപിൽ മൂവരെയും കണ്ടെത്തിയത്​. മൂന്നു​ മണിക്കൂറോളം പസഫിക്കിൽ നടത്തിയ തിരച്ചിലിനൊടുവിൽ ആൾവാസമില്ലാത്ത ദ്വീപി​െൻറ തീരത്ത്​ 'എസ്​.ഒ.എസ്​' സന്ദേശവും സമീപത്തായി ബോട്ടും കണ്ടെത്തുകയായിരുന്നുവെന്ന്​ വിമാനത്തി​െൻറ പൈലറ്റ്​ ലെഫ്​. കേണൽ ജാസൺ പൽമീര പറഞ്ഞു. ഉടൻ ആസ്​ട്രേലിയൻ നാവിക സേനയെ വിവരമറിയിച്ചു. അവരുടെ രണ്ട്​ ഹെലികോപ്​ടറുകൾ എത്തി ഒന്ന്​ ദ്വീപിൽ ഇറങ്ങി. ഒറ്റപ്പെട്ടുപോയ മൂന്നു​ പേർക്കും ഭക്ഷണവും വെള്ളവും നൽകി. മൂന്നു പേരുടെയും വിവരങ്ങൾ ശേഖരിച്ച്​ കാര്യമായ പരിക്കില്ലെന്ന്​ ഉറപ്പുവരുത്തി. ഇതിനിടെ യു.എസ്​ കോസ്​റ്റ്​ഗാർഡ്​ വിമാനം റേഡിയോ നൽകി. യാപ്പിൽനിന്ന്​ പുറപ്പെട്ട മൈക്രോനേഷ്യൻ തിരച്ചിൽ കപ്പലുമായി മൂന്നു​ പേരും ആശയവിനിമയം നടത്തി. ഒടുവിൽ തിങ്കളാഴ്​ച രാത്രി എ​േട്ടാടെയാണ്​ മൂവരെയും ദ്വീപിൽ നിന്ന്​ രക്ഷപ്പെടുത്തി കുടുംബങ്ങളുടെ അടുത്ത്​ എത്തിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsislands
Next Story