ദ. കൊറിയ മുൻ വിദേശമന്ത്രിയുടെ മകൻ കൂറുമാറി ഉ. കൊറിയയിൽ
text_fieldsസോൾ: ദക്ഷിണ കൊറിയയുടെ മുൻ വിദേശകാര്യമന്ത്രിയുടെ മകൻ കൂറുമാറി ഉത്തര കൊറിയയില െത്തി. ദക്ഷിണ കൊറിയൻ വിദേശകാര്യമന്ത്രിയായിരുന്ന ചൗയി ഡോക് ഷിനിെൻറ മകൻ ചൗയി ഇൻ ഗ ുകാണ് ശനിയാഴ്ച ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെത്തിയത്. ചൗയി ഇൻ ഗുകിെൻറ പിതാവ് ഷിനും നേരത്തേ കൂറുമാറി ഉത്തര കൊറിയയിലെത്തിയിരുന്നു.
പ്യോങ്യാങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൗയി പ്രസ്താവന വായിക്കുന്നതിെൻറ ദൃശ്യങ്ങൾ സർക്കാർ വെബ്സൈറ്റായ ഉറിമിൻസെദക്കിരി പുറത്തുവിട്ടു. ചൗയി ഉത്തര കൊറിയയിലെത്തിയതായി കരുതുന്നുവെന്ന് ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രാലയം പറഞ്ഞു.
ദ. കൊറിയൻ പ്രസിഡൻറായിരുന്ന പാർക് ചുങ് ഹീയുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ചൗയിയുടെ പിതാവ് ചൗയി ഡോക് ഷിൻ ഭാര്യയൊന്നിച്ച് 1984ൽ ഉ. കൊറിയയിലെത്തിയിരുന്നു. അദ്ദേഹം 1986ൽ അവിടെ മരിച്ചു.