ബാലാക്കോട്ട് ആക്രമണത്തിന് മുമ്പ് ജയ്ശ് മദ്രസയിൽ നിന്ന് വിദ്യാർഥികളെ മാറ്റി
text_fieldsഇസ്ലാമാബാദ്: ബാലാക്കോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിെൻറ മണിക്കൂറുകൾക്ക് മുമ്പ് പ്രദേശത്തെ ജ യ്ശെ മുഹമ്മദ് മദ്രസയിൽ നിന്ന് വിദ്യാർഥികളെ പാക് സൈന്യം മാറ്റിയെന്ന് റിപ്പോർട്ട്. ബാലാക്കോട്ട് ആക്രമണം നടന്ന ഫെബ്രുവരി 25ന് വൈകീട്ടാണ് വിദ്യാർഥികളെ മദ്രസയിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. അവിടെ കുറച്ചു ദിവസം താമസിപ്പിച്ച ശേഷം അവരവരുടെ വീടുകളിലേക്ക് അയച്ചുവെന്നാണ് വിവരം.
ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത പുറത്തുവിട്ടത്. ഇന്ത്യൻ സൈന്യത്തിെൻറ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ജയ്ശെ മുഹമ്മദിെൻറ സെമിനാരിയായിരുന്ന തലീൽ ഉൽ ഖുർആൻ മദ്രസ. ഇവിടെ നിന്ന് പാക് സൈന്യം വിദ്യർഥികളെ മാറ്റി എന്ന വിവരം മദ്രസാ വിദ്യാർഥിയുടെ ബന്ധുവാണ് വെളിപ്പെടുത്തിയത്.
ഫെബ്രുവരി 26 ന് പുലർച്ചെയാണ് ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ജയ്ശെയുടെ പരിശീലന കേന്ദ്രമായിരുന്നു പ്രധാനലക്ഷ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
