Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​മ്പു​ക​ൾ​ക്ക്​...

പാ​മ്പു​ക​ൾ​ക്ക്​ കാ​ലു​ണ്ടാ​യി​രു​ന്നു

text_fields
bookmark_border
snake-with-legs-211119.jpg
cancel

ടൊ​റ​േ​ൻ​റാ: വ​ള​രെ പ​ണ്ട്​ 10 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ പാ​മ്പു​ക​ളു​ടെ പി​താ​മ​ഹ​ന്മാ​ർ ര​ണ്ടു​ക ാ​ലി​ൽ ന​ട​ന്നി​രു​ന്നു​വ​ത്രെ. ശ​രീ​ര​ത്തി​​െൻറ പി​റ​കു​വ​ശ​ത്ത്​ കാ​ലു​ക​ൾ മാ​ത്ര​മ​ല്ല, അ​വ​ക്ക്​ മു​ഖാ ​സ്ഥി​യും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ്​ ആ​സ്​​ട്രേ​ലി​യ​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​ല​ക്ര​മേ​ണ ഈ ​കാ​ലു​ക​ളും മു​ഖാ​സ്ഥി​യു​മെ​ല്ലാം കൊ​ഴി​ഞ്ഞ്​ ഇ​ന്നു കാ​ണു​ന്ന രീ​തി​യി​ലേ​ക്ക്​ മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. പൗ​രാ​ണി​ക കാ​ല​ത്ത്​ മു​ട​ന്തി​മു​ട​ന്തി ന​ട​ന്നി​രു​ന്ന ന​ജാ​ഷ്​ റി​യോ​നെ​ഗ്രി​ന എ​ന്ന ഉ​ര​ഗ​വ​ർ​ഗ​ത്തി​ൽ​പെ​ട്ട ജീ​വി​ക​ളു​ടെ ഫോ​സി​ലു​ക​ൾ പ​ഠി​ച്ചാ​ണ്​ നി​രൂ​പ​ണം. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ ജേ​ണ​ൽ സ​യ​ൻ​സ്​ അ​ഡ്വാ​ൻ​സ​സ്​ എ​ന്ന ​ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

നോ​ർ​ത്തേ​ൺ പാ​ത​​ഗോ​നി​യ​യി​ൽ നി​ന്നാ​ണ്​ ഫോ​സി​ലു​ക​ൾ ല​ഭി​ച്ച​ത്. മാ​ള​ത്തി​ലേ​ക്ക് ഇ​ഴ​ഞ്ഞു​ക​യ​റി ഇ​ര​പി​ടി​ക്കാ​നും അ​വി​ടെ ജീ​വി​ക്കാ​നും ശ്ര​മി​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ കാ​ലു​ക​ൾ​ക്ക്​ പ​രി​ണാ​മം സം​ഭ​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newssnake legsbiology news
News Summary - snakes had legs
Next Story