Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രംപ് പോലും വധശിക്ഷ പുനരാരംഭിക്കുന്നു –സിരിസേന
text_fieldsbookmark_border
കൊളംബോ: കുറ്റകൃത്യങ്ങൾ തടയുന്നതിന് വധശിക്ഷ പുനരാരംഭിക്കേണ്ടത് അനിവാര്യമാണെന്ന് ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പോലും തെൻറ രാജ്യത്ത് വധശിക്ഷ പുനരാവിഷ്കരിക്കുകയാണ്. അപ്പോഴാണ് നാം മടിച്ചുനിൽക്കുന്നതെന്നും സിരിസേന ചൂണ്ടിക്കാട്ടി.
നാലു പതിറ്റാണ്ടായി ശ്രീലങ്കയിൽ വധശിക്ഷ നിരോധിച്ചിട്ട്. ഈസ്റ്റർ ദിനത്തിലെ സ്ഫോടനത്തിനു പിന്നിലെ കുറ്റക്കാരെ മുഴുവൻ വധശിക്ഷക്കു വിധേയരാക്കണമെന്ന് സിരിസേന മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വധശിക്ഷ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവ് നടപ്പാക്കുന്നത് ഒക്ടോബർ 29 വരെ മരവിപ്പിച്ചിരിക്കയാണ് ശ്രീലങ്കൻ സുപ്രീംകോടതി. കുട്ടികൾക്കെതിരായ ബലാത്സംഗവും മയക്കുമരുന്ന് കടത്തും തടയാൻ വധശിക്ഷ അനിവാര്യമാണെന്നാണ് സിരിസേനയുടെ അഭിപ്രായം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story