ഹ​ലീ​മ യ​അ്​​കൂബ്​ സിം​ഗ​പ്പൂ​രി​ലെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ൻ​റ്

22:00 PM
13/09/2017
singapore

​സിം​ഗ​പ്പൂ​ർ സി​റ്റി: ഹ​ലീ​മ യ​അ്​​കൂബി​നെ​ സിം​ഗ​പ്പൂ​രി​ലെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ൻ​റാ​യി എ​തി​രി​ല്ലാ​തെ  തി​ര​ഞ്ഞെ​ടു​ത്തു. എ​തി​ർ​സ്​​ഥാ​നാ​ർ​ഥി​ക​ൾ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​േ​താ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​രി​ടാ​തെ ഹ​ലീ​മ പ​ര​മോ​ന്ന​ത പ​ദ​ത്തി​ലെ​ത്തി​യ​ത്​. മു​സ്​​ലിം മ​ലാ​യ്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഹ​ലീ​മ മു​ൻ പാർലമ​​െൻറ്​ സ്​​പീ​ക്ക​റാ​യി​രു​ന്നു. 63കാ​രി​യാ​യ ഇ​വ​ർ വ്യാ​ഴാ​ഴ്​​ച അ​ധി​കാ​ര​മേ​ൽ​ക്കും. 47 വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ മ​ലാ​യ്​ ഗോ​ത്ര​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഒ​രാ​ൾ പ്ര​സി​ഡ​ൻ​റ്​ പ​ദ​ത്തി​ലെ​ത്തു​ന്ന​ത്. 

ചൈ​നീ​സ്​ ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​മാ​ണ്​  55 ല​ക്ഷം ജനങ്ങളുള്ള രാ​ജ്യ​ത്ത്​ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന​ത്. സാ​ലി​ഹ്​ മാ​രി​ക​ൻ, ഫ​രീ​ദ്​ ഖാ​ൻ എ​ന്നീ സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യാ​ണ്​ ത​ള്ളി​പ്പോ​യ​ത്. പ്ര​സി​ഡ​ൻ​റ്​ പ​ദ​ത്തി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​വ​ർ ചു​രു​ങ്ങി​യ​ത്​ 50 കോ​ടി സിം​ഗ​പ്പൂ​ർ ഡോ​ള​റി​​​െൻറ ഒാ​ഹ​രി​യു​ള്ള ക​മ്പ​നി​ക്ക്​ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന്​ വ്യ​വ​സ്​​ഥ​യു​ണ്ട്. ​ച​രി​ത്ര​നി​മി​ഷ​മാ​ണി​തെ​ന്നും ജാ​തി, ഭാ​ഷ, മ​ത, വ​ർ​ഗ​മ​ന്യേ താ​ൻ എ​ല്ലാ​വ​രു​ടെ​യും പ്ര​സി​ഡ​ൻ​റാ​യി​രി​ക്കു​മെ​ന്ന്​ ഹ​ലീ​മ വ്യ​ക്ത​മാ​ക്കി.

COMMENTS