ഏറ്റവും ദൈർഘ്യമേറിയ യാത്രയുമായി സിംഗപ്പൂർ എയർലൈൻസ്​

22:23 PM
11/10/2018

സിം​ഗ​പ്പൂ​ർ: മേ​ഘ​ങ്ങ​ളെ തൊ​ട്ടു​രു​മ്മി ആ​കാ​ശ​യാ​ത്ര ചെ​യ്​​ത്​ മ​തി​വ​രാ​ത്ത​വ​ർ​ക്ക്​ സ​ന്തോ​ഷി​ക്കാം. സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ  വി​മാ​ന​യാ​ത്ര സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു.

സിം​ഗ​പ്പൂ​രി​ല്‍നി​ന്നു  ന്യൂ​യോ​ര്‍ക്കി​ലേ​ക്കാ​ണ് 19 മ​ണി​ക്കൂ​ര്‍ നീ​ണ്ട നോ​ൺ​സ്​​റ്റോ​പ്​​ യാ​ത്ര.​ വ്യാഴാഴ്​ച രാ​ത്രി സിം​ഗ​പ്പൂ​രി​ലെ ചാ​നി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ യാ​ത്ര തു​ട​ങ്ങും.  16,700 കി.​മീ​റ്റ​ർ  ദൂ​ര​മാ​ണ്​ സിം​ഗ​പ്പൂ​രി​ൽ​നി​ന്ന്​  ന്യൂ​യോ​ർ​ക്കി​ലേ​ക്ക്​. കാ​ലാ​വ​സ്​​ഥ ച​തി​ച്ചി​ല്ലെ​ങ്കി​ൽ 18 മ​ണി​ക്കൂ​ർ 45 മി​നി​റ്റു​കൊ​ണ്ട്​ ന്യൂ​യോ​ർ​ക്കി​ലി​റ​ങ്ങാം. പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യാ​ൽ 20 മ​ണി​ക്കൂ​റെ​ങ്കി​ലു​മെ​ടു​ക്കും. ആ​ഴ്​​ച​യി​ൽ മൂ​ന്നു ദി​വ​സ​മാ​ണ്​ സ​ർ​വി​സ്. ഇ​ര​ട്ട എ​ൻ​ജി​നു​ള്ള ഇൗ ​എ​യ​ർ​ൈ​ല​ൻ​സി​ന്​ മ​റ്റു വി​മാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ 25 ശ​ത​മാ​നം കു​റ​വ്​ ഇ​ന്ധ​നം മ​തി.

ന​ല്ല ഭ​ക്ഷ​ണ​വും സി​നി​മ​പോ​ലു​ള്ള വി​നോ​ദ​ങ്ങ​ളും ര​സ​ക​ര​മാ​യ വി​ഡി​യോ​ദൃ​ശ്യ​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക്​  സ​മ​യം​പോ​ക്കാ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തു പോ​രാ​ത്ത​വ​ർ​ക്ക്​ ര​ണ്ടോ മൂ​ന്നോ ക​ട്ടി​പ്പു​സ്​​ത​ക​ങ്ങ​ൾ കൈ​യി​ൽ ക​രു​താം. 161 പേ​ർ​ക്കാ​ണ്​ ആ​ദ്യം അ​വ​സ​രം.  ഇ​ക്കോ​ണ​മി ടി​ക്ക​റ്റി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്ക്​ കാ​ശി​റ​ക്കേ​ണ്ടി​വ​രും. പ്രീ​മി​യം ഇ​ക്കോ​ണ​മി, ബി​സി​ന​സ്​ ക്ലാ​സ്​ സീ​റ്റു​ക​ളാ​ണ്​ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. 

Loading...
COMMENTS