ഹോ​​ങ്കോ​ങ്​ സി​നി​മ​താ​രം സി​മോ​ൺ യാ​മി​ന്​ കു​ത്തേ​റ്റു

22:24 PM
20/07/2019
ബെ​യ്​​ജി​ങ്​: ഹോ​​ങ്കോ​ങി​ലെ മു​തി​ർ​ന്ന താ​രം സി​മോ​ൺ യാ​മി(64)​ന്​ ദ​ക്ഷി​ണ ചൈ​ന​യി​ൽ വെ​ച്ച്​ കു​ത്തേ​റ്റു. ദ​ക്ഷി​ണ​ചൈ​ന​യി​ൽ ഒ​രു​പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്ക​വെ​യാ​ണ്​ സം​ഭ​വം. പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ലെ​ന്നും​ ആ​ക്ര​മി​യെ പി​ടി​കൂ​ടി​യ​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല.

യാ​മി​​െൻറ വ​യ​റി​നും കൈ​ക്കു​മാ​ണ്​​ കു​ത്തേ​റ്റ​ത്. 125 സി​നി​മ​ക​ളി​ലും 40 ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും ഇ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2003ൽ ​ഹോ​ളി​വു​ഡ്​ സി​നി​മ​യി​ലും വി​ല്ല​നാ​യി വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.
Loading...
COMMENTS