മരണം 100 കടന്നു; ലോക്ക്ഡൗൺ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് ഫിലിപ്പീൻസ് പ്രസിഡൻറ്
text_fieldsമനില: രാജ്യത്ത് കോവിഡ് മരണം 100 കടന്ന സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ചുകൊല്ലുമെന്ന് ഫിലിപ്പ ീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട്. ഫിലിപ്പീന്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ള ഒരു മാസത്തെ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ച പിന്നിട്ടപ്പോഴാണ് പ്രസിഡൻറിൻെറ പ്രഖ്യാപനം. ഇതുസംബന്ധിച്ച് പൊലീസിനും സൈന്യത്തിനും ഉത്തരവ് നല്‍കി യിട്ടുണ്ടെന്നും ജനങ്ങളെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യവേ പ്രസിഡൻറ് മുന്നറിയിപ്പ് നല്‍കി.
ഫിലിപ്പീന്‍സില്‍ ഇതുവരെ 2633 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 107 പേര്‍ ഇതിനോടകം മരണപ്പെട്ടു.
കഴിഞ്ഞ ദിവസം മനിലയിലെ ക്വീസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ ഭക്ഷണങ്ങളോ അവശ്യ സാധനങ്ങളോ ലഭിച്ചില്ലെന്ന് ആരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരായ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി. ഇതിന് പിന്നാലെയാണ് ഡ്യുട്ടേര്‍ട്ട് ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രസിഡൻറ് സന്ദേശം കൈമാറി.
'ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. വിഷമം പിടിച്ച ഈ സാഹചര്യത്തില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് വലിയ കുറ്റമായി കണക്കാക്കും. ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ തല്‍ക്ഷണം വെടിവച്ച് കൊല്ലും. സര്‍ക്കാറിനെ പരാജയപ്പെടുത്താനോ വെല്ലുവിളിക്കാനോ ശ്രമിക്കുന്നവര്‍ പരാജയപ്പെടും' -ഡ്യൂട്ടേര്‍ട്ട് മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 12നു ശേഷമാണ് ഫിലിപ്പീന്‍സില്‍ മരണനിരക്ക് കുത്തനെ വര്‍ധിക്കാന്‍ തുടങ്ങിയത്.