റാലിക്കിടെ ഇംറാൻ ഖാനുനേരെ ചെരിപ്പേറ്

22:57 PM
14/03/2018

​ലാ​ഹോ​ർ: പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ ഗു​ജ്​​റ​ത്​ ന​ഗ​ര​ത്തി​ൽ റാ​ലി​ക്കി​ടെ ത​ഹ്​​രീ​കെ ഇ​ൻ​സാ​ഫ്​​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ​ ഇം​റാ​ൻ ഖാ​നു​നേ​​രെ ചെ​രി​പ്പേ​റ്. വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​നു​നേ​രെ ആ​ക്ര​മി ചെ​രി​പ്പെ​റി​ഞ്ഞ​ത്. ഇം​റാ​ൻ ഖാ​ന്​ വ​ല​തു​വ​ശ​ത്താ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന പാ​ർ​ട്ടി നേ​താ​വ്​ അ​ലീം ഖാ​​​​െൻറ നെ​ഞ്ചി​ലാ​ണ്​​ ചെ​രി​പ്പ്​ പ​തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ഇം​റാ​ൻ സം​സാ​രം അ​വ​സാ​നി​പ്പി​ച്ചു.

ഒ​രാ​ഴ്​​ച​ക്കി​ടെ പാ​കി​സ്​​താ​നി​ൽ രാ​ഷ്​​ട്രീ​യ​ക്കാ​ർ​ക്കു​നേ​രെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത​്. ലാ​ഹോ​റി​ലെ ജാ​മി​അ ന​ഇൗ​മി​യ മ​ത​പാ​ഠ​ശാ​ല​യി​ലെ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​നു​നേ​രെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച വി​ദ്യാ​ർ​ഥി ചെ​രി​പ്പെ​റി​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. ശ​നി​യാ​ഴ്​​ച സി​യാ​ൽ​കോ​ട്ടി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന പാ​ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖ്വാ​ജ ആ​സി​ഫി​​​​െൻറ മു​ഖ​ത്ത്​ ഒ​രാ​ൾ മ​ഷി​യൊ​ഴി​ച്ചി​രു​ന്നു. ഇൗ ​സം​ഭ​വ​ത്തി​ലും ഒ​രാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

Loading...
COMMENTS