കപ്പലാക്രമണം നടത്തിയത് ആര്, എന്തിന്; ‘സിദ്ധാന്ത’ങ്ങൾ പലത്
text_fieldsഅബൂദബി: ഫുജൈറയുടെ കിഴക്കൻ തീരത്ത് ഒമാൻ ഉൾക്കടലിൽ അട്ടിമറി ലക്ഷ്യമിട്ട് നാല് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയത് ആര്, എന്തിന് എന്നീ ചോദ്യങ്ങൾക്ക് ഇനിയും വ് യക്തമായ ഉത്തരമായില്ല. ഇതു സംബന്ധിച്ച് ഒൗദ്യോഗിക വൃത്തങ്ങൾ ഒന്നും വെളിപ്പെടുത്ത ിയിട്ടില്ല. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും മുന്നോട്ടുവന്നിട്ടുമി ല്ല.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് വിദഗ്ധർ മുന്നോട്ട് വെക്കുന്നത്. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഗൾഫ് സമുദ്ര പരിധിയിൽ യു.എസ് പടക്കപ്പൽ വിന്യസിച്ച സാഹചര്യത്തിൽ അവരുടെ സാന്നിധ്യം വ്യാപിപ്പിക്കാതിരിക്കാൻ കപ്പലുകൾ പ്രയാസരഹിതാമയി ആക്രമിക്കാൻ കഴിയും എന്ന സന്ദേശം നൽകുകയായിരുന്നുവെന്നാണ് ഇതിലൊന്ന്. മേഖലയിലെ സംഘർഷം മൂർച്ഛിക്കുന്നതിന് വേണ്ടി മറ്റേതെങ്കിലും രാജ്യവുമായി ബന്ധപ്പെട്ട ഭീകരവാദികളായിരിക്കാം ആക്രമണം നടത്തിയതെന്നാണ് രണ്ടാമത്തെ നിഗമനം.
ആക്രമണം നടത്തിയവർക്ക് ദൗത്യവുമായി ബന്ധപ്പെട്ട് ഉയർന്ന അറിവും വിഭവവും ഉണ്ടായിരുന്നുവെന്നാണ് വിദഗ്ധർ കരുതുന്നത്. ഇത്തരത്തിൽ ആക്രമണം നടത്താനുള്ള ശേഷി ആർക്കാണെന്നതാണ് അന്വേഷകർ തിരക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധൻ കപ്പലിൽ സ്ഫോടക വസ്തു സ്ഥാപിച്ചതാകാമെന്ന സംശയവും വിദഗ്ധർ ഉന്നയിക്കുന്നുണ്ട്. കപ്പൽ മുക്കുക എന്നതിലുപരി നാശനഷ്ടം വരുത്തുക എന്നതായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു.
ആക്രമണകാരികൾക്ക് കപ്പലുകൾ മുക്കാൻ ഉദ്ദേശ്യമില്ലാത്തതോ അല്ലെങ്കിൽ അവർക്ക് അതിന് ശേഷിയില്ലാത്തതോ ആയിരിക്കാമെന്ന് അബൂദബി ആസ്ഥാനമായ ഗ്ലോബൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് അഫയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സായിദ് ഗോനിം അഭിപ്രായപ്പെടുന്നു.
കപ്പൽ കമ്പനിയുമായി വിദ്വേഷമുള്ളവരാകാം ആക്രമണത്തിന് പിന്നിലുള്ളതെന്ന് കരുതുന്നവരുമുണ്ട്. നോർവേയുടെ എണ്ണക്കപ്പലായ ‘ആൻഡ്രിയ വിക്ടറി’യിൽ ജല മൈൻ ആണ് തുള വീഴ്ത്തിയതെന്ന് മാരിടൈം കൺസൾട്ടൻസി കമ്പനിയായ പി.സി.എ മാരിടൈം ഡയറക്ടർ പീറ്റർ കുക്ക് വ്യക്തമാക്കുന്നു. മൈനുകൾ നിർമിക്കാൻ എളുപ്പവും ചെലവ് കുറവുമാണ്. കപ്പലുകളിൽ എളുപ്പത്തിൽ ഇവ ഘടിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.