സ്വന്തം റെക്കോഡ്​ തിരുത്തി  കാമി റിത ഷേർപ

22:22 PM
21/05/2019
sharpe

കാ​ഠ്​​മ​ണ്ഡു: 24ാം ത​വ​ണ​യും എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി ക​യ​റി നേ​പ്പാ​ൾ സ്വ​ദേ​ശി കാ​മി റി​ത ഷേ​ർ​പ (50) സ്വ​ന്തം റെ​ക്കോ​ഡ്​ തി​രു​ത്തി. ഇ​ദ്ദേ​ഹം പ​ർ​വ​താ​രോ​ഹ​ക​രു​ടെ വ​ഴി​കാ​ട്ടി​യാ​ണ്. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ റി​ത ഷേ​ർ​പ ഇ​ന്ത്യ​ൻ പൊ​ലീ​സി​ലെ പ​ർ​വ​താ​രോ​ഹ​ക സം​ഘ​ത്തി​ന്​ വ​ഴി​കാ​ട്ടി​യാ​യി വീ​ണ്ടും എ​വ​റ​സ്​​റ്റി​​െൻറ ഉ​ച്ചി​യി​ലെ​ത്തി​യ​ത്. 

ഒ​രാ​ഴ്​​ച​ക്കു​ള്ളി​ലാ​ണ്​ സ്വ​ന്തം റെ​ക്കോ​ഡ്​ കാ​മി റി​ത ഷേ​ർ​പ തി​രു​ത്തു​ന്ന​ത്. മേ​യ്​ 15ന്​ ​ഒ​രു ഇ​ന്ത്യ​ൻ സം​ഘ​ത്തി​നൊ​പ്പം ഇ​ദ്ദേ​ഹം 8848 മീ​റ്റ​ർ ഉ​യ​ര​മു​ള്ള പ​ർ​വ​ത​ത്തി​ലെ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ്​ ഇ​വ​രു​ടെ സം​ഘം നേ​പ്പാ​ൾ ഭാ​ഗ​ത്തെ നാ​ലാം ന​മ്പ​ർ ക്യാ​മ്പി​ൽ​നി​ന്ന്​ ​െകാ​ടു​മു​ടി​യി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. രാ​വി​െ​ല 6.38ന്​ ​മു​ക​ളി​ലെ​ത്തി.8000 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലു​ള്ള കെ-​ടു, ചൊ-​ഒ​യു, ലോ​സെ, അ​ന്ന​പൂ​ർ​ണ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം റി​ത ഷേർ​പ ഇ​തി​ന​കം കാ​ലു​കു​ത്തി​യി​ട്ടു​ണ്ട്. കൊ​ടു​മു​ടി ച​വി​ട്ടി​യ ശേ​ഷം സം​ഘം സു​ര​ക്ഷി​ത​മാ​യി താ​ഴ്​​വ​ര​യി​ൽ എ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
 

25 ത​വ​ണ​യെ​ങ്കി​ലും എ​വ​റ​സ്​​റ്റി​​െൻറ മു​ക​ളി​ലെ​ത്ത​ണം എ​ന്ന​താ​ണ്​ ത​​െൻറ ആ​ഗ്ര​ഹ​മെ​ന്ന്​ റി​ത ഷേ​ർ​പ പ​റ​ഞ്ഞു. 1994 മു​ത​ൽ ഇ​ദ്ദേ​ഹം പ​ർ​വ​താ​രോ​ഹ​ക​നാ​ണ്. 
1953ൽ ​എ​ഡ്​​മ​ണ്ട്​ ഹി​ലാ​രി​യും ടെ​ൻ​സി​ങ്​ നോ​ർ​ഗെ​യും എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി​യ ശേ​ഷം 4400ല​ധി​കം പേ​ർ കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ നേ​പ്പാ​ൾ ടൂ​റി​സം വി​ഭാ​ഗ​ത്തി​​െൻറ ക​ണ​ക്ക്.

Loading...
COMMENTS