സേനാമേധാവിക്ക്​ യു.എസ്​ യാത്രാവിലക്ക്​; പ്രതിഷേധം

23:40 PM
15/02/2020

കൊ​ളം​ബോ: ത​മി​ഴ്​​പു​ലി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട കാ​ല​ത്ത്​ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ശ്രീ​ല​ങ്ക​ൻ ​സേ​നാ​മേ​ധാ​വി​ക്ക്​ യാ​ത്രാ​വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ച അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി​യി​ൽ കൊ​ളം​ബോ പ്ര​തി​ഷേ​ധി​ച്ചു. സേ​നാ മേ​ധാ​വി ല​ഫ്​​റ്റ്​​ന​ൻ​റ്​ ജ​ന​റ​ൽ ഷാ​വേ​ന്ദ്ര സി​ൽ​വ​ക്കെ​തി​രെ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന ആ​രോ​പ​ണ​ങ്ങ​ൾ ഗു​രു​ത​ര​വും വി​ശ്വാ​സ​യോ​ഗ്യ​വു​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​നും കു​ടും​ബ​ത്തി​നും യു.​എ​സ്​ യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.


അ​തേ​സ​മ​യം, ഷാ​വേ​ന്ദ്ര സി​ൽ​വ​ക്കെ​തി​രെ പ​രി​ഗ​ണി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത സം​ബ​ന്ധി​ച്ച്​ അ​മേ​രി​ക്ക പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ശ്രീ​ല​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ ന​ട​പ​ടി ശ​രി​വെ​ച്ചു. 

Loading...
COMMENTS