പാകിസ്താനില്‍ ‘ടെസ്റ്റ്ട്യൂബ് ശിശു’ നിയമാനുസൃതമാക്കി കോടതി വിധി
text_fieldsഇസ്ലാമാബാദ്: പാകിസ്താനില്‍ ‘ടെസ്റ്റ്ട്യൂബ് ശിശു’ നിയമാനുസൃതമാക്കി ഇസ്ലാമിക് കോടതിയുടെ വിധി. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ‘ടെസ്റ്റ്ട്യൂബ് ശിശു’ ചികിത്സാരീതിയിലൂടെ മാതാപിതാക്കളാകുന്നത് നിയമാനുസൃതമാക്കി ചൊവ്വാഴ്ചയാണ് ഫെഡറല്‍ ശരീഅത്ത് കോടതി വിധി പ്രസ്താവിച്ചത്.
പിതാവിന്‍െറ ബീജവും മാതാവിന്‍െറ അണ്ഡവും ടെസ്റ്റ്ട്യൂബ് ചികിത്സാരീതിയില്‍ സംയോജിപ്പിക്കുകയും പിന്നീട് യഥാര്‍ഥ മാതാവിന്‍െറ ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തെ നിക്ഷേപിക്കുകയും ചെയ്താല്‍ മാത്രമേ നിയമാനുസൃതമാവുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഇത് നിയമവിരുദ്ധമാണെന്നും വിശുദ്ധ ഖുര്‍ആനിന് എതിരാണെന്നും പറയാനാവില്ളെന്നും 22 പേജുള്ള ഉത്തരവില്‍ കോടതി പറഞ്ഞു.
എന്നാല്‍, മറ്റ് വഴികളിലൂടെ ടെസ്റ്റ്ട്യൂബ് ശിശുവിനെ ലഭിക്കുന്നത് ഇസ്ലാമിക വിരുദ്ധമായി കണക്കാക്കും.
മറ്റൊരു സ്ത്രീയുടെ അണ്ഡമോ വാടക ഗര്‍ഭപാത്രമോ സ്വീകരിക്കുന്നത് കുറ്റകരമാണ്. ഇക്കാര്യത്തില്‍ ശരീഅത്തിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ടെസ്റ്റ്ട്യൂബ് ചികിത്സാരീതി അനുവദിക്കുമെന്നും എന്നാല്‍, ചില നിബന്ധനകള്‍ പാലിക്കണമെന്നും 2013ല്‍ പാക് ഇസ്ലാമിക് കൗണ്‍സില്‍ പറഞ്ഞിരുന്നു. പാകിസ്താനില്‍ 10 ശതമാനം ആളുകളിലും വന്ധ്യതയുടെ ലക്ഷണങ്ങള്‍ കാണുന്നതായും എന്നാല്‍, ഇതില്‍ 90 ശതമാനവും ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നും ഡോ. മസര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
