Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷര്‍ബത് ഗുലയെ പാകിസ്താനില്‍നിന്ന് നാടുകടത്താന്‍ ഉത്തരവ്
text_fieldsbookmark_border
ഇസ് ലാമാബാദ്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിന് അറസ്റ്റിലായ ഷര്‍ബത് ഗുലയെ പാകിസ്താനില്‍നിന്ന് നാടുകടത്താന്‍ പെഷാവര്‍ കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 26നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ അനധികൃതമായി പാകിസ്താനില്‍ കഴിഞ്ഞതിന് ഷര്‍ബത് ഗുലയെ പെഷാവറിലെ വീട്ടില്‍നിന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിവ് ഏജന്‍സി അറസ്റ്റ് ചെയ്തത്. ഷര്‍ബത് ഗുല കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
വിധവയായ ഷര്‍ബത് ഗുല രോഗബാധിതയാണെന്നും കുടുംബത്തിന്‍െറ അത്താണിയാണെന്നും ഗുലയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. 10 ദിവസമായി ജയിലില്‍ കഴിയുകയാണിവര്‍. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാവാന്‍ അഞ്ചുദിവസം കൂടിയുണ്ട്. അതുകഴിഞ്ഞ് പാകിസ്താനില്‍നിന്ന് പുറത്താക്കാനാണ് കോടതി നിര്‍ദേശം.
Next Story
