Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ​ഹ​ബാ​സ് ശ​രീ​ഫ്​ 10...

ശ​ഹ​ബാ​സ് ശ​രീ​ഫ്​ 10 ദി​വ​സം റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
ശ​ഹ​ബാ​സ് ശ​രീ​ഫ്​ 10 ദി​വ​സം റി​മാ​ൻ​ഡി​ൽ
cancel

ലാഹോർ: 1400 കോടിയുടെ ഭവനനിർമാണ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട്​ അന്വേഷണം നേരിടുന്ന പാക്​ ​പ്രതിപക്ഷനേതാവ്​ ശഹബാസ്​ ശരീഫിനെ 10 ദിവസത്തേക്ക്​ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) റിമാൻഡ്​​ ചെയ്​തു. പദ്ധതിയുടെ കരാറിൽ ചില കമ്പനികളെ വഴിവിട്ടു സഹായിച്ചുവെന്നാണ്​ ശഹബാസിനെതിരായ ആരോപണം. വെള്ളിയാഴ്​ചയാണ്​ ശഹബാസിനെ അറസ്​റ്റ്​ ചെയ്​തത്​.

കേസുമായി ബന്ധപ്പെട്ട്​ ചോദ്യംചെയ്യാനാണ്​ എൻ.എ.ബി 10 ദിവസത്തേക്ക്​ കസ്​റ്റഡിയിൽ വാങ്ങിയത്​. മൂന്നു അഴിമതിക്കേസുകളിൽ കുറ്റാരോപിതനായ പാക്​ മുൻ പ്രധാനമന്ത്രി നവാസ്​ ശരീഫി​​​െൻറ ഇളയ സഹോദരനാണ്​ 67കാരനായ ശഹബാസ്​. കനത്ത സുരക്ഷ അകമ്പടിയോടെയാണ്​ ശഹബാസിനെ കോടതിയിൽ ഹാജരാക്കിയത്​.

പ്രധാനമന്ത്രി ഇംറാൻഖാൻ പകപോക്കുകയാണെന്ന്​ ശരീഫി​​​െൻറ അനുയായികൾ ആരോപിച്ചു. കേസ്​ രാഷ്​ട്രീയപ്രേരിതമാണെന്നും ഒരു രൂപയുടെ അഴിമതി പോലും നടത്തിയിട്ടില്ലെന്നും ശഹബാസ്​ കോടതിയിൽ ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsremandedshahbaz sharif
News Summary - Shahbaz Sharif remanded in 10 days -world news
Next Story