ശഹ്ബാസ് ശരീഫ് അടുത്ത പ്രധാനമന്ത്രിയാവുമെന്ന് അബ്ബാസി
text_fieldsലാഹോർ: അഴിമതിക്കേസിൽ കുടുങ്ങി ജയിലിലായ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ സഹോദരൻ ശഹ്ബാസ് ശരീഫ് അടുത്ത പ്രധാനമന്ത്രി ആയേക്കുമെന്ന് മുൻപ്രധാനമന്ത്രിയും പാകിസ്താൻ മുസ്ലിം ലീഗ് (എൻ) നേതാവുമായ ശാഹിദ് ഖാഖൻ അബ്ബാസി. ഇൗമാസം 25ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരീഫ് ജയിലിലായതിന് പിന്നാലെ പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ നിഷേധിച്ചു.
ഒരു അഴിമതിക്കേസിലെ വിധിയെ തുടർന്ന് പാർട്ടി പ്രസിഡൻറ് പദവി നവാസ് ശരീഫ് ഒഴിഞ്ഞതിന് പിന്നാലെ ശഹ്ബാസ് ശരീഫാണ് തൽസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിനുശേഷം ബിലാവൽ ബൂേട്ടാ നേതൃത്വം നൽകുന്ന പാകിസ്താൻ പീപിൾസ് പാർട്ടിയുമായി സഖ്യത്തിലേർപ്പെടാനുള്ള സാധ്യതയില്ലെന്നും ശാഹിദ് ഖാഖൻ അബ്ബാസി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
