Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിൽ നിന്നുള്ള...

ഇന്ത്യയിൽ നിന്നുള്ള ആക്രമണങ്ങൾക്ക്​ തിരിച്ചടി നൽകും -പാക്​ വിദേശകാര്യമന്ത്രി

text_fields
bookmark_border
ഇന്ത്യയിൽ നിന്നുള്ള ആക്രമണങ്ങൾക്ക്​ തിരിച്ചടി നൽകും -പാക്​ വിദേശകാര്യമന്ത്രി
cancel
camera_alt?? ????????? ??????

ഇസ്​ലാമാബാദ്​: ഇന്ത്യയിൽ നിന്നുണ്ടാകുന്ന ഏത്​ ആക്രമണത്തിനും തക്കതായ തിരിച്ചടി നൽകുമെന്ന്​ പാക്​ വിദേശകാര്യ മന്ത്രി ഷാ മഹ്​മൂദ്​ ഖുറേശി. ഏതു തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാൻ രാജ്യത്തെ ജനങ്ങളും സായുധസേനയും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.


പാകിസ്​താനെ പ്രകോപിപ്പിക്കുകയാണ്​ ഇന്ത്യയുടെ ലക്ഷ്യം. ഞങ്ങൾ ക്ഷമിച്ചിരിക്കുകയാണ്​. സംയമനം തുടരാൻ തന്നെയാണ്​ തീരുമാനം. എന്നാൽ ഇത്​ ഞങ്ങളുടെ ബലഹീനതയായി കാണരുതെന്നും ഷാ മഹ്​മൂദ്​ ഖുറേശി മുന്നറിയിപ്പു നൽകി.

ബുധനാഴ്​ച ഇന്ത്യൻ ഡ്രോൺ വെടിവെച്ചു വീഴ്​ത്തിയതായി പാകിസ്​താൻ അവകാശപ്പെട്ടിരുന്നു. ഇത്​ ആക്രമണത്തി​​െൻറ സൂചനയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ ഖുറേശി സൂചിപ്പിച്ചു.

ഖുറേശിയുടെ പ്രസ്​താവനയോട്​ ഇന്ത്യ പ്രതികരിച്ചിട്ടില്ല. കശ്​മീരിലെ സാഹചര്യങ്ങളെയും നേപ്പാളുമായുള്ള ഇന്ത്യയുടെ അതിർത്തി പ്രശ്​നത്തെയും കുറിച്ച്​ ഖുറേശിയും പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാനും ഇന്ത്യക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ രാജ്യത്തി​​െൻറ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്​താൻ ഇടപെടേണ്ടെന്നും സ്വന്തം മണ്ണിലെ ഭീകരവാദം തുടച്ചുമാറ്റാൻ ​പ്രവർത്തിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsShah Mahmood Qureshi
News Summary - shah mahmood qureshi comment against india-world news
Next Story