ഒറ്റ പ്രസവത്തിൽ കൺമണികൾ ഏഴ്
text_fieldsബഗ്ദാദ്: ഒറ്റ പ്രസവത്തിൽ ഏഴു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ഇറാഖി മാ താവ് വൈദ്യശാസ്ത്രത്തിന് അത്ഭുതമായി. കിഴക്കൻ ഇറാഖിലെ ദിയാലി പ് രവിശ്യയിലെ യൂസഫ് ഫാദിലിെൻറ ഭാര്യയായ 25കാരിയാണ് സാധാരണ പ്രസവത്തിലൂടെ അല്‍ ബാതൗല്‍ ആശുപ്രത്രിയിൽ ആറു പെൺകുഞ്ഞുങ്ങൾക്കും ഒരാൺകുഞ്ഞിനും ജന്മം നൽകിയത്.
യുവതിയും കുഞ്ഞുങ്ങളും പൂർണ ആരോഗ്യത്തോടെയാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇറാഖില്‍ ആദ്യമായാണ് ഒറ്റപ്രസവത്തില്‍ ഏഴ് കുട്ടികൾ ജനിക്കുന്നത്. കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട ആശുപത്രി പേക്ഷ, മാതാവിെൻറ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
1997ലാണ് ലോകത്ത് ആദ്യമായി ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ ജനിച്ചത്. മിറാക്കിള്‍ ബര്‍ത്ത് എന്നായിരുന്നു ആ പ്രസവത്തെ വൈദ്യലോകം വിശേഷിപ്പിച്ചത്. ഒറ്റ പ്രസവത്തില്‍ ഏഴ് കുട്ടികള്‍ ജനിക്കുന്ന അവസ്ഥയെ സെപ്റ്റിയൂപ്ലെറ്റ്സ് എന്നാണ് പറയുന്നത്. എണ്ണത്തിനനുസരിച്ച് ഇത് പല പേരുകളില്‍ അറിയപ്പെടുന്നു.
