പാകിസ്താനിൽ ഹിന്ദു പെൺകുട്ടികളുടെ മതംമാറ്റം: ഏഴുപേർ അറസ്റ്റിൽ
text_fieldsലാഹോർ: പാകിസ്താനിൽ രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സം ഭവത്തിൽ ഏഴുപേർ അറസ്റ്റിലായി. ഇവരുടെ വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ രണ്ടു പേരും പിടിയിലായിട്ടുണ്ട്. സിന്ധിലെ ഗോട്കി ജില്ലയിലുള്ള രവീണ (13), റീന (15) എന്നീ പെൺകുട്ടികളെയാണ് ബലം പ്രയോഗിച്ച് മതംമാറ്റിയെന്ന ആരോപണം ഉയർന്നത്. പിന്നാലെ ഇവരുടെ വിവാഹം നടക്കുന്നതിെൻറ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു.
ഇതോടെ ദേശവ്യാപകമായി പ്രതിഷേധമുയർന്നു. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ സിന്ധ് പൊലീസിന് കൈമാറിയിട്ടുണ്ട്. അതിനിടെ, പെൺകുട്ടികൾ സംരക്ഷണം തേടി ബഹവൽപൂർ കോടതിയെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.