Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാബൂളിൽ വൻസ്ഫോടന പരമ്പര
text_fieldsbookmark_border
കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ വൻസ്ഫോടന പരമ്പര. മൂന്ന് സ്ഫോടനങ്ങളാണ് കാബൂളിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. തുടർന്ന് വെടിവെപ്പും ഉണ്ടായി. കാബൂളിലെ പൊലീസ് അധികൃതരും ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആളപായത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
കാബൂളിലെ പൊലീസ് സ്റ്റേഷനടുത്താണ് ഒരു സ്ഫോടനമുണ്ടായത്. പൊലീസ് സ്റ്റേഷന്‍റെ പ്രവേശന കവാടത്തിനടുത്ത് ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിദേശ എംബസികളും സർക്കാർ ഓഫിസുകളും സ്ഥിതി ചെയ്യുന്ന മധ്യ കാബൂളിലായിരുന്നു സ്ഫോടനം.
കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ എ.എഫ്.പിയുടെ ചീഫ് ഫോട്ടോഗ്രാഫറടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
