ഹമ്പൻതോട്ട തുറമുഖം ചൈനയുടെ കൈയിലല്ല –ശ്രീലങ്ക
text_fieldsകൊളംബോ: തന്ത്രപ്രധാന ഹമ്പൻതോട്ട തുറമുഖം ചൈനയുടെ കൈയിലല്ലെന്നും പൂർണമായി ശ്രീ ലങ്കയുടെ നിയന്ത്രണത്തിലാണെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അറിയിച്ചു. ശ്രീല ങ്കയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശങ്കയുയരുന്ന പശ്ചാത്തലത്തിലാണ് വിക്രമസിംഗെയുടെ പ്രസ്താവന.
ഇന്ത്യ ഏറെക്കാലമായുള്ള പങ്കാളിയാണെന്നും ശ്രീലങ്ക എല്ലാ രാജ്യങ്ങളുമായും സൗഹാർദബന്ധം പുലർത്താനാണ് ആഗ്രഹിക്കുന്നത്. കൂടുതൽ ആളുകളും വിചാരിക്കുന്നത് ഹമ്പൻതോട്ട തുറമുഖം ചൈനയുടെ സൈനിക താവളമാണെന്നാണ്. അവിടെ സൈനിക ക്യാമ്പുണ്ട് എന്നത് സത്യമാണ്. എന്നാൽ, അത് ചൈനയുടേതല്ല, ശ്രീലങ്കയുടേതാണെന്നു മാത്രം.
മറ്റു രാജ്യത്തിെൻറ കപ്പലുകൾക്കു അവിടേക്ക് വരാം. എന്നാൽ, പൂർണ നിയന്ത്രണം ശ്രീലങ്കക്കായിരിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു. തുറമുഖം ചൈനക്ക് പാട്ടത്തിന് നൽകാൻ ഒരിക്കൽ മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സ തീരുമാനിച്ചിരുന്നു. തുറമുഖം നിർമിക്കാൻ ചൈനീസ് കമ്പനിയിൽ നിന്നെടുത്ത കടബാധ്യത തിരിച്ചുനൽകാനാവാതെ വന്നപ്പോഴായിരുന്നു ഇത്.