10 ലക്ഷം തലച്ചോറുകളെ മാറ്റാൻ സിൻജിയാങ്ങിലെ തടവറ
text_fieldsബെയ്ജിങ്: ചൈനീസ് പ്രവിശ്യയായ സിൻജിയാങ്ങിൽ ന്യൂനപക്ഷ വിഭാഗമായ ഉയ്ഗൂർ മുസ്ലിം കളെ കൂട്ടമായി പാർപ്പിച്ച തടവറകളെ കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രാജ്യം ഭ രിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ രേഖകളാണ് ‘ചൈന കാബിൾസ്’ എന്ന പേരിൽ അന്വേഷ ണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെ പുറത്തുവിട്ടത്. 10 ലക്ഷത്തിലേ റെ ഉയ്ഗൂറുകൾ കഴിയുന്ന ലോകത്തെ ഏറ്റവും വലിയ തടവറകളാണ് ഇൗ രഹസ്യ തുറുങ്കുകളെന് ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലക്ഷ്യം ആശയ പരിവർത്തനം
കമ്യൂണിസ്റ്റ് ഭ രണകൂടത്തിെൻറ മതരഹിത കാഴ്ചപ്പാടുകളോടെ സമരസപ്പെടാതെ നിൽക്കുന്ന ഉയ്ഗൂറുക ളെ പരിവർത്തിപ്പിക്കാനെന്ന പേരിലാണ് ക്യാമ്പുകൾ ആരംഭിച്ചതെന്ന് രേഖകൾ പറയുന്നു. 2017ലെ ഒരു ടെലഗ്രാം സന്ദേശത്തിൽ ക്യാമ്പുകളുടെ സ്വഭാവം എങ്ങനെയാകണമെന്ന് വിശദീകരിക്കുന്നുണ്ട്. നീണ്ട കാലം അകത്തുകഴിയുന്ന തടവുപുള്ളികൾ നിർബന്ധിതമായി മതം മാറും വിധമാണ് സംവിധാനങ്ങൾ.
പ്രധാന നിർദേശങ്ങൾ:
•മാനസികമായും ശാരീരികമായും കടുത്ത നിയന്ത്രണം അടിച്ചേൽപിക്കണം. ഡോർമിറ്ററികൾ, ഇടനാഴികൾ, കെട്ടിടം തുടങ്ങി ഓരോയിടത്തും നിരവധി പൂട്ടുകളുമായി സുരക്ഷിതമാക്കണം. കയറുന്നിടത്ത് ഒരു പൊലീസ് സ്റ്റേഷൻ. എണ്ണമറ്റ നിരീക്ഷണ ടവറുകൾ.
•ഒരു വർഷം മുതൽ എത്ര കാലം വരെയും തടവുപുള്ളികളെ പാർപ്പിക്കാം- മരണം വരെയാകാം.
•പോയൻറ് സംവിധാനം നടപ്പാക്കണം. ആശയപരമായ മാറ്റത്തിനനുസരിച്ച് പോയൻറ് ലഭിക്കും.
•ആശയമാറ്റം സംഭവിച്ചാലും ഇവർക്ക് മോചനമാകില്ല. മറ്റൊരു ക്യാമ്പിലേക്കാകും ഇവെര മാറ്റുക. ഇവിടെ തൊഴിൽ പരിശീലനമെന്ന പേരിലാണ് പാർപ്പിക്കൽ.
•ആഴ്ചയിൽ ഒരിക്കൽ കുടുംബവുമായി സംസാരിക്കാൻ അവസരം. ചെറിയ തെറ്റിന് ആദ്യത്തെ ശിക്ഷയാണ് ഇൗ അവസരം നിഷേധിക്കൽ.
തടവറ രണ്ടു തട്ടുകൾ
രണ്ടു തട്ടുകളിലായാണ് തടവറകൾ സജ്ജമാക്കിയിരിക്കുന്നത്. ആശയ പരിവർത്തനത്തിനും ചൈനീസ് ഭാഷയായ മന്ദാരിൻ പഠിപ്പിക്കാനുമാണ് ഒന്നാം തടവറ. ഇവിടെയാണ് കൊടുംപീഡനം. ഭക്ഷണം കഴിക്കുന്നതു മുതൽ കുളിക്കുന്നതു വരെ കടുത്ത നിയന്ത്രണ വലയത്തിൽ. കൊടുംപീഡനം, ബലാത്സംഗം തുടങ്ങി ഏതുതരം ശിക്ഷയും അനുഭവിക്കണം. പകുതി മനസ്സു മാറിയവരെ പാർപ്പിക്കാനാണ് രണ്ടാമത്തേത്.
കുരുക്കൊരുക്കി ടെക്നോളജി
സമൂഹ മാധ്യമങ്ങളിലെ ഇടപഴകലുകൾ നിരീക്ഷിച്ചാണ് ആളുകളെ പിടികൂടുന്നത്. ചോദ്യം ചെയ്യാനെന്ന േപരിൽ കസ്റ്റഡിയിലെടുക്കുന്നവർ പിന്നീട് പുറംലോകം കാണാറില്ല. നിർമിത ബുദ്ധിയുടെ സേവനം വരെ ഇതിനായി പ്രയോഗിക്കുന്നു. യൂനിവേഴ്സിറ്റി വിദ്യാർഥികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി എല്ലാ നിരയിലുമുള്ള പതിനായിരങ്ങളെയാണ് ഒരാഴ്ചക്കുള്ളിലാണ് അധികൃതർ പിടികൂടിയത്.
ഒരു കോടി ജനസംഖ്യയുള്ള തുർക്കി വംശജരായ ന്യൂനപക്ഷമാണ് സിൻജിയാങ്ങിലെ ഉയ്ഗൂറുകൾ.