മെക്സിക്കൻ മരുഭൂമിയിൽ സോളാർ ‘തിരയിളക്കം’
text_fieldsവിയെസ്ക (മെക്സിക്കോ): ദൂരെനിന്ന് നോക്കിയാൽ മെക്സിക്കൻ മരുഭൂമിയുടെ മധ്യത്തിൽ ഒരു നീലക്കടൽ രൂപപ്പെട്ടതായേ തോന്നൂ. എന്നാൽ, സംഗതി മരീചികയൊന്നുമല്ലെന്നറിയണമെങ്കിൽ അൽപം അടുത്തേക്കെത്തണം. അപ്പോഴാണ് മനസ്സിലാവുക, മെക്സിക്കോയിലെ കോഹുയിലയുടെ വരണ്ടു കിടക്കുന്ന തെക്കൻ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന വില്ലന്വേവ സൗരോർജ പദ്ധതിക്കായുള്ള പാനലുകൾ വിന്യസിച്ചതാണെന്ന്.
ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ സൗരോർജ പ്ലാൻറാണിത്. 23 ലക്ഷം സൗരോർജ പാനലുകളാണ് ഇതിലുള്ളത്. അതായത് 2200 ഫുട്ബാൾ മൈതാനങ്ങളുടെയത്ര വിസ്താരത്തിൽ. 2024ഒാടെ സൗരോർജത്തിൽനിന്ന് 43 ശതമാനം ഉൗർജം ഉൽപാദിപ്പിക്കുകയെന്ന മെക്സിക്കോയുടെ സ്വപ്നത്തിലേറിയാണ് ഇത്തരമൊരു പ്ലാൻറ് നിർമാണം. ഇറ്റാലിയൻ എനർജി കമ്പനിയായ എനൽ ആണ് പിന്നിൽ. ഇൗ വർഷാവസാനം പ്ലാൻറ് പൂർണമായി പ്രവർത്തനസജ്ജമാവുന്നതോടെ പ്രതിവർഷം1700 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. ഇതിലൂടെ ആറര കോടിയോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനാവും. 65 കോടി ഡോളർ മുടക്കുമുതലിലാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
