അമീർ മുഹമ്മദ് ബിൻ സൽമാൻ പാകിസ്താനിലെത്തി
text_fieldsറിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാെൻറ ഏഷ്യൻ രാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി. പര്യടനത്തി ൽ ആദ്യ സന്ദർശനത്തിെൻറ ഭാഗമായി അദ്ദേഹം ഞായറാഴ്ച പാകിസ്താനിലെത്തി.
മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സ ന്ദര്‍ശനം രണ്ടു ദിവസമാക്കി ചുരുക്കിയാണ് മുഹമ്മദ് ബിന്‍ സല്മാന് പാകിസ്താനില്‍ എത്തിയത്. പ്രധാനമന്ത്രി ഇംറാന്‍ഖാനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ ഇസ്ലാമാബാദില് സ്വീകരിച്ചു. കിരീടാവകാശിക്കൊപ്പം വിദേശകാര്യ മന്ത്രിമാരും വ്യവസായ രംഗത്തെ 40 പ്രമുഖരുമുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന് സൗദി അറേബ്യ നേരത്തെ ആറായിരം കോടി ഡോളറിെൻറ സഹായം പ്രഖ്യാപിച്ചിരുന്നു. രണ്ടായിരം കോടി ഡോളറിെൻറ നിക്ഷേപ-സഹകരണ പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ ഒപ്പുവെക്കുക.
ചൊവ്വാഴ്ചയാണ് കിരീടാവകാശിയുടെ ഇന്ത്യാസന്ദര്‍ശനം. വന്‍കിട നിക്ഷേപ പദ്ധതികളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. വിവിധ മേഖലകളിലെ സൗദി സഹകരണം പാക് സമ്പദ്വ്യവസ്ഥക്ക് ഉണര്‍വുണ്ടാക്കും എന്നാണ് വിലയിരുത്തൽ.
