സൗദിയില്‍ മൂല്യവര്‍ധിത നികുതി ചുമത്തും
text_fieldsറിയാദ്: എണ്ണവില കുറഞ്ഞതോടെ സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി ചുമത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള അന്താരാഷ്ട്ര നാണ്യനിധിയുടെ ശിപാര്‍ശയനുസരിച്ചാണ് നികുതി ചുമത്താനുള്ള തീരുമാനം. 2014 മുതല്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് പുതിയ വരുമാനമാര്‍ഗം അന്വേഷിക്കാന്‍ സൗദി സര്‍ക്കാറിന് പ്രേരണയായത്.
കഴിഞ്ഞവര്‍ഷം 6.5 ലക്ഷം കോടി രൂപയുടെ ബജറ്റ് കമ്മി നേരിട്ടതോടെ വന്‍കിട കെട്ടിടനിര്‍മാണ പദ്ധതികള്‍ മരവിപ്പിക്കുകയും മന്ത്രിമാരുടെ ശമ്പളം വെട്ടിച്ചുരുക്കുകയും തൊഴിലാളികളുടെ ശമ്പളം മരവിപ്പിക്കുകയും സബ്സിഡികള്‍ എടുത്തുകളയുകയും ഉള്‍പ്പെടെ നടപടികളുണ്ടായി. പുകയില, ശീതളപാനീയങ്ങള്‍ എന്നിവയില്‍ നികുതി ചുമത്താന്‍ ജി.സി.സി രാജ്യങ്ങള്‍ ഇതിനകം ധാരണയായിട്ടുണ്ട്. ലോകത്തിലേറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
